ഫ്രെഡ്ഡി ചുഴലിക്കാറ്റ്: മലാവിയിൽ നൂറുകണക്കിന് ആളുകൾ മരിച്ചു
സി. റൂബിനി സി.റ്റി.സി, വത്തിക്കാന്‍ ന്യൂസ്
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിൽ ഒന്നായ മലാവിയെ ഫ്രെഡ്ഡി ചുഴലിക്കാറ്റ് ബാധിച്ചു. മണിക്കൂറുകൾ കഴിയുന്തോറും പ്രതീക്ഷകൾ മങ്ങുന്നുവെങ്കിലും, മലാവിയിൽ കാണാതായവർക്കുവേണ്ടിയുള്ള തിരച്ചിൽ നിർത്താതെ തുടരുന്നു. ഇതിനോടകം 300-ലധികം പേർ മരിച്ചു. മൊസാംബിക്കിൽ 73 പേരും മഡഗാസ്കറിൽ 17 പേരും മരിച്ചിട്ടുണ്ട്. അവിടെ ഏകദേശം രണ്ടിലൊന്ന് കുട്ടികളും പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. കൂടാതെ മൂന്നിൽ രണ്ട് പൗരന്മാരും പ്രതിദിനം ഒരു ഡോളറിൽ കൂടുതൽ വരുമാനമില്ലാതെ ജീവിക്കുന്നു.
ഓസ്ട്രേലിയൻ തീരത്ത് ഫെബ്രുവരി ആദ്യം രൂപംകൊണ്ട ചുഴലിക്കാറ്റ് , ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ദൈർഘ്യമേറിയ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. ഫെബ്രുവരി 21 ന്, ഫ്രെഡ്ഡി ചുഴലിക്കാറ്റ് മഡഗാസ്കറിന്റെ കിഴക്കൻ തീരത്ത് ഏഴ് പേരെ കൊന്നൊടുക്കി. ഒരു മാസത്തിലേറെയായി ആഞ്ഞടിച്ച ചുഴലിക്കാറ്റ് പിന്നീട് മൊസാംബിക്കിൽ പതിക്കുകയും പത്ത് പേർ കൊല്ലപ്പെടുകയും ചെയ്തു. പിന്നീട് അത് തിരികെ തിരിഞ്ഞ് മാർച്ച് ആദ്യം മഡഗാസ്കറിൽ രണ്ടാം തവണയും പത്ത് പേരെ കൂടി കൊന്നു. പിന്നീട് മൊസാംബിക്കിലേക്കെത്തിയ ചുഴലിക്കാറ്റ് 63 പേരുടെ ജീവനെടുത്തു.
മാർച്ച് 12-ആം തിയതി ഞായറാഴ്ച ത്രികാല പ്രാർത്ഥനയുടെ അവസാനത്തിൽ, ചുഴലിക്കാറ്റ് ബാധിച്ച ജനങ്ങളിലേക്ക് പാപ്പാ തന്റെ ശ്രദ്ധ തിരിക്കുകയും തന്റെ സാമീര്യം അറിയിക്കുകയും ചെയ്തു. മരിച്ചവർക്കും, പരിക്കേറ്റവർക്കും, നാടുകടത്തപ്പെട്ടവർക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നുവെന്നും ഈ ദുരന്തം ഏറ്റവും കൂടുതൽ അനുഭവിച്ച കുടുംബങ്ങളെയും, സമൂഹങ്ങളെയും നാഥൻ താങ്ങുമാറാകട്ടെ എന്നും പാപ്പാ പ്രാർത്ഥിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: