തിരയുക

മൊറോക്കൊയിൽ ഭൂകമ്പം തകർത്ത മറക്കേഷിൽ നിന്നുള്ള ഒരു ദൃശ്യം 08/09/23 മൊറോക്കൊയിൽ ഭൂകമ്പം തകർത്ത മറക്കേഷിൽ നിന്നുള്ള ഒരു ദൃശ്യം 08/09/23  

ഭൂകമ്പം: മൊറോക്കൊയ്ക്ക് ഇറ്റലിയിലെ കത്തോലിക്കാ മെത്രാൻ സംഘത്തിൻറെ സഹായം!

3 ലക്ഷം യൂറോ ആണ് ഭൂകമ്പ ബാധിത മൊറോക്കോയ്ക്ക് അടിയന്തിര സഹായമായി അനുവദിച്ചിരിക്കുന്നത്.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

വൻ ഭൂകമ്പദുരന്തത്തിനിരയായ മൊറോക്കോയ്ക്ക് ഇറ്റലിയിലെ കത്തോലിക്കാമെത്രാൻസംഘം ഇപ്പോഴത്തെ വിനിമയ നിരക്ക് അനുസരിച്ച്  2 കോടി 67 ലക്ഷത്തിലേറെ രൂപയ്ക്ക് തുല്യമായ 3 ലക്ഷം യൂറോ അനുവദിച്ചു.

കത്തോലിക്കാ ഉപവിപ്രവർത്തന സംഘടനയായ കാരിത്താസിൻറെ പ്രാദേശിക ഘടകം ദുരിതാശ്വാസ പ്രവർത്തനവുമായി രംഗത്തുണ്ട്.

കാരിത്താസിൻറെ ഇറ്റാലിയൻ ഘടകവും അന്നാട്ടിലെ കാരിത്താസ് സംഘടനയുമായി ബന്ധപ്പെട്ടുകൊണ്ട് സഹായമെത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇറ്റലിയിലെ കാരിത്താസ് സംഘടനയുടെ മേധാവിയായ വൈദികൻ മാർക്കൊ പഞ്ഞ്യേല്ലൊ ഈ ഭൂകമ്പദുരന്തബാധിതരോട് ഐക്യദാർഢ്യവും സാമീപ്യവും അറിയിക്കുകയും സഹായം ഉറപ്പുനല്കുകയും ചെയ്തു.

സെപ്റ്റംബർ 8-ന് വെള്ളിയാഴ്ച രാത്രി മറാക്കെഷ് പ്രദേശം പ്രഭവകേന്ദ്രമായുണ്ടായ ഭൂകമ്പ ദുരന്തം ആയിരത്തിലേറെപ്പേരുടെ ജീവനപഹരിക്കുകയും അനേകരെ പരിക്കേലപ്പിക്കുകയും വൻ നാശനഷ്ടങ്ങൾ വിതയ്ക്കുകയും ചെയ്തു. ഭൂകമ്പ മാപനിയായ റിക്ടെർ സ്കെയിലിൽ 7 രേഖപ്പെടുത്തിയ അതിശക്തമായ ഭൂമികുലുക്കത്തിൽ നിരവധി കെട്ടിടങ്ങൾ നിലംപൊത്തി.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 September 2023, 16:33