നേപ്പാൾ ഭൂകമ്പദുരിതത്തിൽ നിരവധി കുട്ടികൾ കൊല്ലപ്പെട്ടു
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
നേപ്പാളിന്റെ വടക്ക്-പടിഞ്ഞാറ് പ്രദേശത്തുണ്ടായ ഭൂകമ്പത്തിൽ 80-ലധികം കുട്ടികൾ കൊല്ലപ്പെടുകയും ഏകദേശം 5,000 മേൽ ആളുകൾ ഭവനരഹിതരാവുകയും ചെയ്തു. അന്തരീക്ഷത്തിൽ താപനില കുറഞ്ഞനിലയിൽ ആയതിനാൽ വീടുകൾ വിട്ടിറങ്ങുവാൻ നിർബന്ധിതരായവർ, സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാവരും ഏറെ ദുരിതത്തിലാണ്.
റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഏകദേശം 153 ആളുകൾക്കാണ് ജീവൻ നഷ്ടപ്പെട്ടത്.ന്യുമോണിയ പോലെയുള്ള മാരകരോഗങ്ങളും നേപ്പാളിൽ പടർന്നുപിടിക്കുന്നത് രക്ഷാപ്രവർത്തനങ്ങളെ കാര്യമായി ബാധിക്കുന്നുണ്ട്. ശുദ്ധജലത്തിന്റെ ദൗർലഭ്യത ജലജന്യ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും വർധിപ്പിക്കുന്നുണ്ട്.
ഫ്രാൻസിസ് പാപ്പായും തന്റെ പ്രാർത്ഥനകളും, സഹായങ്ങളും,സാമീപ്യവും നേപ്പാളിലെ ദുരിതബാധിതർക്കു വാഗ്ദാനം ചെയ്തിരുന്നു. നവംബർ അഞ്ചാം തീയ്യതി ഞായറാഴ്ച വത്തിക്കാനിൽ നടന്ന മധ്യാഹ്നപ്രാർത്ഥനാ വേളയിൽ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുവാൻ വിശ്വാസികളെ പാപ്പാ ആഹ്വാനം ചെയ്യുകയും ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: