സമ്പന്നരാജ്യങ്ങളിലും പട്ടിണിയുടെ നൊമ്പരവും പേറി കുട്ടികൾ
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഐക്യരാഷ്ട്രസഭയുടെ യൂണിസെഫ് സംഘടനയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ലോകത്തിലെ നാൽപ്പതോളം സമ്പന്നരാജ്യങ്ങളിൽ അഞ്ചുകുട്ടികളിൽ ഒരാൾ പട്ടിണി അനുഭവിക്കുന്നുവെന്ന് എടുത്തു പറയുന്നു.ഫ്രാൻസ്,ഐസ്ലാൻഡ് , നോർവേ, യുകെ,സ്വിറ്റ്സർലൻഡ് എന്നിവിടങ്ങളിൽ സ്ഥിതി ഏറെ രൂക്ഷമാണ്.
എന്നാൽ ദാരിദ്ര്യത്തിന്റെ ഈ അവസ്ഥകൾ അകറ്റുന്നതിന് പോളണ്ടും,സ്ലോവേനിയയും മുൻകൈ എടുക്കുന്നതും റിപ്പോർട്ടിൽ എടുത്തു പറയുന്നു. സമ്പന്ന രാജ്യങ്ങളിലെ കുട്ടികളുടെ സാമ്പത്തിക ദാരിദ്ര്യത്തിന്റെ പട്ടികയിൽ 39 രാജ്യങ്ങളിൽ ഇറ്റലി 34-ാം സ്ഥാനത്താണ്.
ദാരിദ്ര്യത്തിൽ കഴിയുന്ന കുട്ടികൾ സ്കൂൾകാലഘട്ടം പൂർത്തിയാക്കാൻ സാധിക്കാത്തതും, മുതിർന്നവരായി കുറഞ്ഞ വേതനം മാത്രം നേടാനുമുള്ള സാധ്യതയും യൂണിസെഫ് വിലയിരുത്തുന്നു. ദാരിദ്ര്യത്തിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് രക്ഷാകർത്താക്കൾക്കിടയിലുള്ള അസ്വാരസ്യങ്ങളും, അസമത്വങ്ങളുമാണ്.
2012 മുതൽ 2019 വരെ ഈ രാജ്യങ്ങളിൽ സാമ്പത്തിക വളർച്ച സുസ്ഥിരമായിരുന്നുവെങ്കിലും, തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യങ്ങളും, സാമൂഹികാരക്ഷിതാവസ്ഥകളും സ്ഥിതികൾ വഷളാക്കിയതായും റിപ്പോർട്ട് ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: