തിരയുക

പോഷകാഹാരക്കുറവുള്ള കുട്ടി. പോഷകാഹാരക്കുറവുള്ള കുട്ടി.   (AFP or licensors)

യെമൻ: ഭക്ഷണ സഹായം നിർത്തലാക്കിയതിൽ കടുത്ത ആശങ്ക; വടക്കൻ മേഖലയിൽ 9.5 ദശലക്ഷം ആളുകൾ അപകടത്തിൽ

വടക്കൻ യമനിൽ 9.5 ദശലക്ഷം ആളുകളെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുന്ന പൊതു ഭക്ഷണ സഹായ പദ്ധതി താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ആഗോള ഭക്ഷ്യ പരിപാടി അടുത്തിടെ നടത്തിയ പ്രഖ്യാപനത്തിൽ രാജ്യത്തെ ഇരുപത്തിരണ്ട് മാനുഷിക സംഘടനകൾ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അൻസാർ അള്ളായും, ആഗോള ഭക്ഷ്യ പരിപാടിയും തമ്മിൽ ഒരു വർഷത്തോളമായി നടന്നുകൊണ്ടിരിക്കുന്ന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നാണ് യെമനിൽ ഭക്ഷ്യസഹായം താൽക്കാലികമായി നിർത്തിവച്ചത്. മാനുഷിക ധനശേഖരണത്തിലേക്കുള്ള ആഗോള വെട്ടിക്കുറവുകൾ ഏറ്റവും ദുർബ്ബലരായവരെ പിന്തുണയ്ക്കുന്നതിനുള്ള ലക്ഷ്യങ്ങളുടെ അവലോകനം ആവശ്യമായി വന്നു. ധാരണയിലെത്തിയാലും ഭക്ഷ്യവിതരണം തടസ്സപ്പെട്ടതിനാൽ ഭക്ഷണ സഹായം പുനരാരംഭിക്കുന്നതിന് കുറഞ്ഞത് നാല് മാസമെങ്കിലും എടുക്കും.

ഭക്ഷണ സഹായം താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള തീരുമാനം ഇതിനകം ഗുരുതരമായ മാനുഷിക സാഹചര്യത്തെ കൂടുതൽ വഷളാക്കി, ഇത് കുട്ടികൾ, ഗർഭിണികൾ, പ്രായമായവർ എന്നിവരുൾപ്പെടെ ഏറ്റവും ദുർബലരായവരെ ബാധിക്കുകയാണ്. പോഷകാഹാരക്കുറവ്, മോശമായ ആരോഗ്യസ്ഥിതി, വർദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ട്, സാമൂഹിക അശാന്തികൾക്കും സംഘർഷങ്ങൾക്കും കാരണമാക്കുകയും ചെയ്യും.

ആഗോള ഭക്ഷ്യ പരിപാടി പ്രകാരം, നിലവിൽ, 17 ദശലക്ഷം ആളുകൾ - യെമനിലെ ജനസംഖ്യയുടെ പകുതിയിലധികം  ഭക്ഷ്യ അരക്ഷിതാവസ്ഥയുടെ പ്രതിസന്ധിയിലും അടിയന്തിര തലത്തിലും അവരിൽ 2.2 ദശലക്ഷം പോഷകാഹാരക്കുറവുള്ള കുട്ടികളും 1.3 ദശലക്ഷം ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരുമാണ്. ഏകദേശം 6.1 ദശലക്ഷം ആളുകൾ പട്ടിണിയുടെ വക്കിലുള്ള യമനിൽ ദുരന്തം തടയാൻ ഭക്ഷ്യ സഹായം നിർണായകമാണ്. ഭക്ഷ്യസഹായ പദ്ധതിയിലെ വിടവുകൾ ഏറ്റവും ദുർബലരായ സമൂഹങ്ങളുടെ ആവശ്യങ്ങൾ പൂർണ്ണമായും നിറവേറ്റാനുള്ള അതിന്റെ കഴിവിനെ പരിമിതപ്പെടുത്തി. ഭക്ഷണം ഒഴിവാക്കുന്നത് കുടുംബങ്ങൾക്ക് ഒരു സാധാരണ യാഥാർത്ഥ്യമായി മാറിയിരിക്കുന്നു.

വർഷങ്ങളുടെ സംഘർഷത്തിനും, സാമ്പത്തിക തകർച്ചയ്ക്കും ശേഷം ദശലക്ഷക്കണക്കിന് വരുന്ന യെമൻ ജനതയ്ക്ക് ഭക്ഷ്യസഹായം ഒരു ജീവനാഡിയാണ്. രാജ്യം സമാധാനത്തിനായി പ്രവർത്തിക്കുമ്പോൾ അത് താൽക്കാലികമായി നിർത്തുന്നത് വിനാശകരമാണ്. ബാധിതരായ യമൻ ജനതയുടെ ആശങ്ക തങ്ങൾ മനസ്സിലാക്കുകയും എല്ലാ കാര്യങ്ങളും ചെയ്യുന്ന മാനുഷിക തൊഴിലാളികളോടു ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നുവെന്നും ജനങ്ങളുടെ ദുരിതം ലഘൂകരിക്കാനും തത്വാധിഷ്ഠിത ഭക്ഷ്യസഹായം വീണ്ടും സജീവമാക്കാൻ പ്രവർത്തിക്കാനും സാധിക്കുമെന്നും സർക്കാർ ഇതര സംഘടനകൾ പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

08 December 2023, 14:39