യുദ്ധഭൂമിയിൽ കുട്ടികളുടെ ഭാവിക്കുവേണ്ടി വെടിനിർത്തൽ പ്രോത്സാഹിപ്പിക്കണം
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
കുടിവെള്ള ക്ഷാമവും കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതവും മൂലം ദശലക്ഷത്തിലധികം കുട്ടികൾ മരിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ യുദ്ധത്തിന്റെ മൂർദ്ധന്യതയിൽ കഴിയുന്ന രാജ്യങ്ങളിൽ കുട്ടികളുടെ ജീവിതം സുരക്ഷിതമാക്കുന്നതിനും, അവരുടെ ഭാവിക്കുവേണ്ടിയും ശാശ്വതമായ വെടിനിർത്തൽ ആവശ്യമെന്നും, ഉപരോധം അവസാനിപ്പിക്കണമെന്നും 'കുട്ടികളെ സംരക്ഷിക്കുക' സംഘടന ലോകരാജ്യങ്ങളോട് ആഹ്വാനം ചെയ്തു.
ഒരു ദശലക്ഷത്തിലധികം പെൺകുട്ടികളും ആൺകുട്ടികളും കൊല്ലപ്പെടാൻ സാധ്യതയുള്ള ഗാസയിലെ മാനുഷിക ദുരന്തത്തിന്റെ തോത് കാലാവസ്ഥാ പ്രതിസന്ധിയുടെ അനന്തരഫലങ്ങളാൽ വഷളാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.ദുബായിൽ നടക്കുന്ന COP28 ഉച്ചകോടിയിൽ ഗാസയിലെ പ്രതിസന്ധിയും 'കുട്ടികളെ സംരക്ഷിക്കുക' സംഘടന എടുത്തുകാണിക്കുന്നുണ്ട്.
മതിയായ പാർപ്പിടമോ വെള്ളമോ ഭക്ഷണമോ ആരോഗ്യപരിരക്ഷയോ ഇല്ലാതെ ഏകദേശം രണ്ടുമാസമായി കഴിയുന്ന ഗാസയിലെ ജനത അപകടം നിറഞ്ഞ ഒരു ഭാവിയിലേക്കാണ് യാത്ര ചെയ്യുന്നതെന്ന മുന്നറിയിപ്പും സംഘടന നൽകി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: