തിരയുക

ഗാസയിൽ  രൂക്ഷമാകുന്ന സംഘർഷം. ഗാസയിൽ രൂക്ഷമാകുന്ന സംഘർഷം.  (AFP or licensors)

ഗാസയിൽ മരണപ്പെട്ട 25,000 പേരിൽ 70% സ്ത്രീകളും കുട്ടികളും

ഗാസയിൽ സംഘർഷം രൂക്ഷമാകുന്നതിനിടയിൽ, യുണിസെഫ് വൈസ് ഡയറക്ടർ ജനറൽ ടെഡ് ചൈബാൻ മാനുഷിക സാഹചര്യം വിലയിരുത്തുന്നതിനായി അടുത്തിടെ നടത്തിയ മൂന്ന് ദിവസത്തെ ദൗത്യം അവസാനിപ്പിച്ച് പുറത്തിറക്കിയ റിപ്പോർട്ടിൽ അവിടെ നടന്ന 25,000 മരണങ്ങളിൽ 70% വരെ സ്ത്രീകളും കുട്ടികളുമാണെന്ന് വ്യക്തമാക്കി.

സി. റൂബിനി ചിന്നപ്പ൯, സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സംഘർഷത്തിന്റെ ഫലമായി, ഗാസയിലെ ജനസംഖ്യയുടെ ഏതാണ്ട് 85%, അതായത് 1.9 ദശലക്ഷത്തിലധികം ആളുകൾ, ഇപ്പോൾ കുടിയൊഴിപ്പിക്കപ്പെട്ടിരിക്കുന്നുവെന്നും അവർ ഭയാനകമായ ജീവിത സാഹചര്യങ്ങൾ നേരിടുന്നുവെന്നും ടെഡ് ചൈബാൻ പറഞ്ഞു. യുദ്ധം ആരംഭിച്ചതിന് ശേഷം അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളെ ബാധിച്ച വയറിളക്ക കേസുകളിൽ ഞെട്ടിക്കുന്ന 4,000% വർദ്ധനവ് ഉൾപ്പെടെ, കുട്ടികളുടെ പോഷകാഹാരക്കുറവിലും അസുഖങ്ങളിലും ഉണ്ടായ ഗണ്യമായ വർദ്ധനവ്  സ്ഥിതി അതിവേഗം വഷളാക്കുന്നതാണ് എന്ന് അദ്ദേഹം റിപ്പോർട്ട് ചെയ്യുന്നു.

അടിസ്ഥാന ആവശ്യങ്ങളുടെ ലഭ്യത വളരെ പരിമിതമാണ്, പ്രത്യേകിച്ച് ഗാസയുടെ വടക്ക് ഭാഗത്ത്, 250,000 മുതൽ 300,000 വരെ ആളുകൾക്ക് ശുദ്ധ ജലവും ആവശ്യത്തിന് ഭക്ഷണവും ലഭ്യമല്ല. ദിവസേന കുട്ടികളെയും അവരുടെ കുടുംബങ്ങളെയും കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്യുന്നത് തടയാൻ മാനുഷികമായ വെടിനിർത്തലിനായുള്ള അടിയന്തര ആവശ്യകത യൂണിസെഫ് വൈസ് ഡയറക്ടർ ജനറൽ ഊന്നിപ്പറഞ്ഞു.

സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തീവ്രമായ ബോംബിംഗുകൾ തടസ്സപ്പെടുത്തുന്നു, വിവിധ തരം  സഹായങ്ങൾ എത്തിക്കുവാനുള്ള  നിയന്ത്രണങ്ങൾ  പ്രതിസന്ധി രൂക്ഷമാക്കുന്നു. അവശ്യ ജലവും ശുചീകരണ സംവിധാനങ്ങളും നന്നാക്കാൻ വാട്ടർ പമ്പുകളും ജനറേറ്ററുകളും പൈപ്പുകളും പോലുള്ളവയുടെ  വിതരണത്തിലുള്ള നിർണ്ണായകമായ ആവശ്യം ഊന്നിപ്പറഞ്ഞുകൊണ്ട്, സഹായമെത്തിക്കുന്നതിലുള്ള  നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ വേണ്ട നടപടികൾ ചായ്ബാൻ ആവശ്യപ്പെട്ടു. യുണിസെഫിന് പ്രവേശനാനുവാദമുള്ള പ്രദേശങ്ങളിൽ, ഡീസാലിനേഷൻ പ്ലാന്റുകളെ പിന്തുണയ്ക്കുക, ശീതകാല വസ്ത്രങ്ങളും ശുചിത്വ കിറ്റുകളും വിതരണം ചെയ്യുന്നതുപോലുള്ള നല്ല ഫലങ്ങൾ നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നിരുന്നാലും, നടന്നുകൊണ്ടിരിക്കുന്ന അക്രമം അവസാനിപ്പിക്കാനും ആവശ്യമായ സഹായം അടിയന്തിരമായി എത്തിക്കാനും ഗാസയിൽ ബന്ദികളാക്കിയ രണ്ട് ഇസ്രായേലി കുട്ടികളുടെ സുരക്ഷിതവും നിരുപാധികവുമായ മോചനത്തിന് ഒരു മാനുഷിക വെടിനിർത്തലിന്റെ അടിയന്തരാവസ്ഥ ചൈബാൻ ഊന്നിപ്പറഞ്ഞു. ഗാസയിൽ അരങ്ങേറിക്കൊണ്ടിരിക്കുന്ന മാനുഷിക ദുരന്തത്തെ അഭിമുഖീകരിക്കാൻ അന്താരാഷ്ട്ര നടപടിയുടെ ആവശ്യകത ഉയർത്തിക്കാട്ടിക്കൊണ്ടാണ് യുനിസെഫ് വൈസ് ഡയറക്ടർ ജനറൽ തന്റെ റിപ്പോർട്ട് ഉപസംഹരിച്ചത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 January 2024, 15:46