സമാധാനം സമാഗതമാകുന്നതിന് നിരന്തര പരിശ്രമം അനിവാര്യം, എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമെയൊ ഒന്നാമൻ.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
സമാധാനം തനിയെ വന്നുചേരുമെന്നു കരുതരെന്നും അതു സംസ്ഥാപിക്കുന്നതിനും നിലനിറുത്തുന്നതിനും നിരന്തര പരിശ്രമം ആവശ്യമാണെന്നും കോൺസ്റ്റൻറിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തൊലൊമെയൊ പ്രഥമൻ.
പരിശുദ്ധസിംഹാസനത്തിൻറെ ദിനപ്പത്രമായ “ലൊസ്സെർവത്തോരെ റൊമാനൊ” (L'Osservatore Romano) പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻറെ ഒരു സന്ദേശത്തിലാണ് ഈ പ്രസ്താവനയുള്ളത്.
നിരന്തരം അന്വേഷിക്കേണ്ട ഒന്നാണ് സമാധാനം എന്നു പറയുന്ന പാത്രിയാർക്കീസ് ബർത്തൊലൊമെയൊ ഒന്നാമൻ ബത്ലഹേമിലെ ഒരു കാലിത്തൊഴുത്തിൽ 2000 വർഷം മുമ്പ് ഉദിച്ച പ്രകാശത്തെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ഇന്ന് അവിടെ വെളിച്ചം കാണാനില്ലെന്നും പ്രശോഭിതമായിരുന്ന പുൽക്കൂടിനെ നാം, മനുഷ്യർ, ഇരുളിലാക്കുകയും വിജനമാക്കിത്തീർക്കുകയും ചെയ്തിരിക്കുകയാണെന്നും പറയുന്നു.
ലോകത്തിന്, യുദ്ധങ്ങൾ, പട്ടിണി, അസമത്വം, രോഗം എന്നിവ മാത്രം സൃഷ്ടിക്കാനെ സാധിക്കുകയുള്ളൂ എന്ന പ്രതീതി ജനിപ്പിക്കുന്ന ഇന്ന് നമ്മുടെ സ്വാർത്ഥതയും കാപട്യങ്ങളും നമ്മുടെ ചാരെ കഷ്ടതയനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ കാണാൻ ഇടത്തോട്ടും വലത്തോട്ടും നോക്കാൻ കഴിയാത്ത വിധം നമ്മെ ബന്ധിച്ചിരിക്കുന്നുവെന്ന വസ്തുത അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: