തിരയുക

ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായസംവാഹക വാഹനങ്ങൾ പരിശോധനയ്ക്കായി നിറുത്തിയിട്ടിരിക്കുന്നു, കെരെം ഷലോം   ഗാസയിലേക്കുള്ള ദുരിതാശ്വാസ സഹായസംവാഹക വാഹനങ്ങൾ പരിശോധനയ്ക്കായി നിറുത്തിയിട്ടിരിക്കുന്നു, കെരെം ഷലോം   (ANSA)

വിശുദ്ധ നാട്ടിൽ സഹായം എത്തിക്കുന്നതിന് അതിവേഗ മാർഗ്ഗങ്ങൾ അനിവാര്യം.

ഗാസയിൽ സഹായം അടിയന്തിരമായി എത്തിക്കേണ്ടതിനെ അധികരിച്ച് ലോകഭക്ഷ്യപരിപാടിയും (WFP) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും (UNICEF) ലോകാരോഗ്യ സംഘടനയും (WHO) സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവന.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

യുദ്ധവേദിയായ വിശുദ്ധ നാട്ടിൽ പട്ടിണിയും മാരക രോഗങ്ങളും ഒഴിവാക്കണമെങ്കിൽ അവിടെ സഹായം അതിവേഗം എത്തിക്കേണ്ടതുണ്ടെന്നും അതിനുപറ്റിയ കൂടുതൽ സുരക്ഷിത മാർഗ്ഗങ്ങൾ ആവശ്യമാണെന്നും അന്താരാഷ്ട്ര സംഘടനകൾ പറയുന്നു.

ലോകഭക്ഷ്യപരിപാടിയും (WFP) ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധിയും (UNICEF)  ലോകാരോഗ്യ സംഘടനയും (WHO)  സംയുക്തമായി പുറപ്പെടുവിച്ച ഒരു പ്രസ്താവനയിലാണ് ഇതു കാണുന്നത്.

100 ദിവസത്തിലേറെയായി യുദ്ധവേദിയായി മാറിയിരിക്കുന്ന ഗാസയിൽ, അന്നാട്ടിലെ ഇരുപത്തിരണ്ടുലക്ഷത്തോളം വരുന്ന നിവാസികൾ കടുത്ത ഭക്ഷ്യദൗർലഭ്യത്തിൻറെതായ ഒരു അവസ്ഥയിലാണ് കഴിയുന്നതെന്ന് ഈ സംഘടനകൾ വെളിപ്പെടുത്തുന്നു.  അവിടെ 5 വയസ്സിൽ താഴെ പ്രായമുള്ള 335000-ത്തോളം കുഞ്ഞുങ്ങളുടെ അവസ്ഥ വളരെ പരിതാപകരമാണെന്നും അവർ കടുത്ത പോഷണവൈകല്യത്തിന് ഇരകളാകുന്ന അപകടമുണ്ടെന്നും ഈ സംഘടനകൾ പറയുന്നു.  

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 January 2024, 12:23