അഴിമതി പൊതുജീവിതത്തിൽ ആശങ്കജനകമായ തിന്മ, ആർച്ചുബിഷപ്പ് ഉഗോർജി.
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
ആഫ്രിക്കൻ നാടായ നൈജിരീയയിൽ അഴിമിതി അനിയന്ത്രിതമായിരിക്കയാണെന്ന് അന്നാട്ടിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് ലൂസിയുസ് ഇവ്വെജുറു ഉഗോർജി (Lucius Iwejuru Ugorji).
നൈജീരിയായുടെ സായുധ സേനയി ദൗത്യനിർവ്വഹണത്തിനിടെ ജീവൻ നഷ്ടപ്പെട്ട അംഗങ്ങളുടെ വാർഷിക ഓർമ്മദിനാചരണത്തോടനുബന്ധിച്ച് ജനുവരി 15-ന് വെള്ളിയാഴ്‌ച അർപ്പിച്ച ദിവ്യബലിമദ്ധ്യേ നൽകിയ വചന സന്ദേശത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.
അഴിമതി അന്നാടിൻറെ പൊതുജീവിതത്തിൽ ആശങ്കാജനകമായ ഒരു തിന്മയായി ഭിവിച്ചിരിക്കുന്നുവെന്നും ധൂർത്ത്, അധികാരദുർവിനിയോഗം, സ്വജനപക്ഷപാതം, പൊതുസ്വത്ത് കൊള്ളയടിക്കൽ, വിഭാഗീയത, സ്വകാര്യവിവരങ്ങൾ ചോർത്തൽ, വ്യാജപ്രഖ്യാപനങ്ങൾ, വ്യാജരേഖ ചമയ്ക്കൽ, ജനനത്തീയതി തിരുത്തൽ, കൃത്രിമം കാണിക്കൽ തുടങ്ങിയവ ഈ തിന്മയുടെ വിവിധ രൂപങ്ങളാണെന്നും ആർച്ചുബിഷപ്പ് ഉഗോർജി വ്യക്തമാക്കി.
കാർന്നു തിന്നുകയും മലിനപ്പെടുത്തുകയും അധഃപതിപ്പിക്കുകയും പടർന്നുപിടിക്കുകയും ചെയ്യുന്ന ഒരു തിന്മയാണ് അഴിമതിയെന്നും നൈജീരിയയിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവിതം അഴിമതിയിൽ കുതിർന്നിരിക്കായാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശമ്പളം നല്കപ്പെട്ട, യഥാർത്ഥത്തിൽ ഇല്ലാത്തവരായ തൊഴിലാളികൾ, അതായത്, “പ്രേത തൊഴിലാളികൾ” 22556 ആണെന്ന് 2020-ൽ നടത്തിയ ഒരന്വേഷണത്തിൽ സർക്കാർ കണ്ടെത്തിയത് ഈ അഴിമതി എത്രത്തോളം ആഴത്തിൽ വേരുപിടിച്ചിരിക്കുന്നു എന്നതിന് ഒരു ഉദാഹരണമായി ആർച്ചുബിഷപ്പ് ഉഗോർജി ചൂണ്ടിക്കാട്ടി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: