തെക്കൻ ഗാസ മുനമ്പിലെ റഫയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിനിടയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾ. തെക്കൻ ഗാസ മുനമ്പിലെ റഫയിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള സംഘർഷത്തിനിടയിൽ ദുരിതമനുഭവിക്കുന്ന കുട്ടികൾ.  

ഗാസയിലെ റഫ ഗവർണറേറ്റിൽ ആറ് ലക്ഷം കുട്ടികളെ മാറ്റിപ്പാർപ്പിച്ചു

മാനുഷിക വെടിനിർത്തൽ ഉട൯ വേണമെന്ന് യുണിസെഫ്

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഗാസ മുനമ്പിലെ റഫ ഗവർണറേറ്റിൽ കൂടുതൽ സൈനിക വർദ്ധനവിൽ നിന്ന് വിട്ടുനിൽക്കാൻ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും അഭ്യർത്ഥിച്ച് കൊണ്ട് യുണിസെഫ് ഡയറക്ടർ ജനറൽ കാതറിൻ റസ്സൽ 2024 ഫെബ്രുവരി ഒമ്പതിന് പ്രസ്താവന ഇറക്കി.  ഈ പ്രദേശം നിലവിൽ ആറ് വർഷത്തിലധികം കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ആതിഥേയത്വം വഹിക്കുന്നുവെന്നും അവരിൽ പലരും ഒന്നിലധികം തവണ പലായനം അനുഭവിച്ചിട്ടുണ്ടെന്നും യുണിസെഫ് വ്യക്തമാക്കി.

ഗാസയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട അഭൂതപൂർവ്വമായ ജനസംഖ്യ കൊണ്ട് ഇതിനകം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന റഫ, വർദ്ധിച്ചുവരുന്ന അക്രമത്തിന്റെ ഭീഷണി മൂലം കൂടുതൽ വെല്ലുവിളി നേരിടുകയാണ്. നിലവിലെ സംഘർഷം പ്രധാനമായും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപത്തിയേഴായിരത്തിലധികം വ്യക്തികളുടെ ജീവൻ അപഹരിച്ചുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നതിനാൽ, വർദ്ധിക്കുന്ന സംഘർഷങ്ങളുടെ അനന്തരഫലങ്ങൾ വിനാശകരമായിരിക്കുമെന്ന് പ്രതീക്ഷിപ്പെടുന്നു. നേരിട്ടുള്ള അക്രമത്തിൽ നിന്ന് മാത്രമല്ല, അവശ്യ സേവനങ്ങളുടെ അഭാവവും മാനുഷിക സഹായത്തിന്റെ തടസ്സവും കാരണം ആയിരക്കണക്കിന് ജീവൻ അപകടത്തിലാണെന്ന് യുണിസെഫ് മുന്നറിയിപ്പ് നൽകുന്നു. ആശുപത്രികൾ, ഷെൽട്ടറുകൾ, മാർക്കറ്റുകൾ, ജല സംവിധാനങ്ങൾ തുടങ്ങിയ സുപ്രധാന അടിസ്ഥാന സൗകര്യങ്ങളുടെ പ്രവർത്തനം നിലനിർത്തേണ്ടതിന്റെ പ്രാധാന്യം സംഘടന ഊന്നിപ്പറഞ്ഞു. ഇതില്ലാതെ ഈ പ്രദേശത്തിൽ പ്രത്യേകിച്ച് കുട്ടികൾ പട്ടിണിയും രോഗങ്ങളും അനുഭവിക്കുന്നുവെന്നും യുണിസെഫ് വെളിപ്പെടുത്തി.

സിവിലിയന്മാരുടെയും, അടിസ്ഥാന സൗകര്യങ്ങളുടെയും സംരക്ഷണം, സിവിലിയന്മാരുടെ ആവശ്യങ്ങൾ നിറവേറ്റൽ, തടസ്സമില്ലാത്ത മാനുഷിക പ്രവേശനം സുഗമമാക്കൽ എന്നിവ ഉൾപ്പെടുന്ന അന്താരാഷ്ട്ര മാനുഷിക നിയമം പാലിക്കാനുള്ള എല്ലാ കക്ഷികളുടെയും ബാധ്യത റസ്സൽ പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു. ജനസാന്ദ്രതയേറിയതും, വാസയോഗ്യവൂമായ പ്രദേശങ്ങളിലെ സൈനിക നടപടികളുടെ വിവേചനാരഹിതമായ പ്രത്യാഘാതങ്ങൾ അടിവരയിടുകയും ഗാസയിൽ ഉടനടി മാനുഷിക വെടിനിർത്തലിന് ആഹ്വാനം ചെയ്യുകയും ചെയ്തു.

സംഘർഷത്തിന്റെ ആഘാതം പേറുന്ന കുട്ടികളുടെ ദുരവസ്ഥ ഉയർത്തിക്കാട്ടിയ റസ്സൽ, വളരെയധികം ദുരിതമനുഭവിച്ച എല്ലാ ബന്ദികളെയും, പ്രത്യേകിച്ച് കുട്ടികളെയും സുരക്ഷിതമായും ഉടനടിയും മോചിപ്പിക്കണമെന്ന് അഭ്യർത്ഥിച്ചു. ജീവൻ രക്ഷിക്കാൻ മാത്രമല്ല, മാനുഷിക പ്രതികരണ ശ്രമങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഭാവി അനിശ്ചിതമായി തൂങ്ങി കിടക്കുന്ന കുട്ടികൾക്ക് നിർണ്ണായക സംരക്ഷണം നൽകുന്നതിനും വെടിനിർത്തൽ അത്യന്താപേക്ഷിതമാണെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. ലക്ഷക്കണക്കിന് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവൻ അപകടത്തിലായ ഗാസയിലെ റഫ ഗവർണറേറ്റിൽ വർദ്ധിച്ചുവരുന്ന പ്രതിസന്ധി ലഘൂകരിക്കാൻ അടിയന്തര നടപടിയുടെ ആവശ്യകതയെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തലാണ് യൂണിസെഫിന്റെ ഈ അഭ്യർത്ഥന വ്യക്തമാക്കുന്നത്.

 

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 February 2024, 13:45