ഇന്റർനെറ്റ് ഉത്തരവാദിത്വത്തോടെ ഉപയോഗിക്കണം: കർദിനാൾ റവാസി
ഫാ.ജിനു ജേക്കബ്,വത്തിക്കാൻ സിറ്റി
ആഗോള സുരക്ഷിത ഇൻ്റർനെറ്റ് ദിനമായ ഫെബ്രുവരി ആറാം തീയതി, ഇറ്റാലിയൻ ദൃശ്യമാധ്യമമായ തിവു ദുവെ മില (TV 2000) യ്ക്ക് അനുവദിച്ച അഭിമുഖ സംഭാഷണത്തിൽ പൊന്തിഫിക്കൽ സാംസ്കാരിക കൗൺസിലിന്റെ മുൻ പ്രസിഡന്റ് കർദിനാൾ ജാൻഫ്രാങ്കൊ റവാസി ഇന്റർനെറ്റിന്റെ ഉത്തരവാദിത്വപൂർണ്ണമായ ഉപയോഗവും, അതിനായുള്ള വിദ്യാഭാസവും അടിവരയിട്ടു സംസാരിച്ചു. ഇത്തരത്തിൽ നിർമ്മിത ബുദ്ധിയുടെ നിനയ്ക്കാത്ത ഒരു ചക്രവാളം തുറക്കപ്പെട്ട സാഹചര്യത്തിൽ ഉത്തരാവാദിത്വപൂർണ്ണമായ ഇന്റർനെറ്റ് ഉപയോഗത്തിന് കുടുംബങ്ങളും, സ്‌കൂളുകളും, സാംസ്കാരികകേന്ദ്രങ്ങളും, സഭയുമെല്ലാം കൂട്ടായി പ്രവർത്തിക്കണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി.
യന്ത്രപൂരിതമായ ജീവിതത്തിൽ സന്മാർഗികമായ ഒരു നിയന്ത്രണം ആവശ്യമാണെന്നും അദ്ദേഹം എടുത്തു പറഞ്ഞു.യന്ത്രങ്ങൾക്ക് സ്വയം ഭരണം കല്പിക്കപ്പെടുന്ന ഒരു ലോകത്തിൽ, അവ മുൻപോട്ടു വയ്ക്കുന്ന തിരഞ്ഞെടുപ്പുകൾക്കുമേൽ നമുക്കുണ്ടായിരിക്കേണ്ട അവകാശം വിസ്മരിക്കരുതെന്നും കർദിനാൾ അടിവരയിട്ടു.
വിശാലമായ ഈ ഇന്റർനെറ്റ് ലോകത്ത് ഉത്തരവാദിത്വപൂർണ്ണമായ ഒരു ജീവിതം കെട്ടിപ്പടുക്കുവാൻ വിദ്യാഭ്യാസരംഗത്ത് അനുയോജ്യമായ മാറ്റങ്ങൾ ആവശ്യമാണെന്നും,ഇതിനു നാം ബാധ്യസ്ഥരാണെന്നും കർദിനാൽ ഓർമ്മപ്പെടുത്തി.നിർഭാഗ്യവശാൽ ഈ വിഷയങ്ങളിൽ ചിലപ്പോഴെങ്കിലും നിശബ്ദത പാലിക്കുന്ന കുടുംബങ്ങളെയും കർദിനാൾ അപലപിച്ചു.ഒരു വ്യക്തിയുടെ നിർണായക കഴിവുകൾ പുറത്തെടുക്കുന്നതിനു സഹായിക്കുന്ന വിദ്യാഭ്യാസ രംഗങ്ങൾ സാങ്കേതികകളെക്കാൾ , സാമൂഹികപരമാകുവാനും, അതിനായി സഭയുടെ കൂടുതൽ പിന്തുണയും കർദിനാൾ ആഹ്വാനം ചെയ്തു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: