നിർബന്ധിത സൈനീകസേവനം പ്രാബല്യത്തിൽ വരുത്തുന്ന മ്യാൻമറിൽ വിസയ്ക്കായുള്ള അപേക്ഷ നൽകുവാൻ കാത്തുനിൽക്കുന്നവർ നിർബന്ധിത സൈനീകസേവനം പ്രാബല്യത്തിൽ വരുത്തുന്ന മ്യാൻമറിൽ വിസയ്ക്കായുള്ള അപേക്ഷ നൽകുവാൻ കാത്തുനിൽക്കുന്നവർ   (ANSA)

മ്യാന്മറിൽ നിർബന്ധിത സൈനികസേവനം യുവാക്കളെ രാജ്യം വിടാൻ പ്രേരിപ്പിക്കുന്നു

മ്യാൻമറിൽ അധികാരത്തിലുള്ള സൈനീകഭരണകൂടം, വിശദാംശങ്ങൾ നൽകാതെ യുവാക്കൾക്ക് നിർബന്ധിത സൈനീകസേവനത്തിനുള്ള നിയമം കൊണ്ടുവരുന്നുവെന്ന പ്രഖ്യാപനത്തെത്തുടർന്ന് നിരവധി യുവാക്കൾക്കിടയിൽ ആശങ്കകൾ വർധിക്കുകയും, രാജ്യം വിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

മ്യാൻമറിൽ അധികാരത്തിലുള്ള സൈനീകഭരണകൂടം, വിശദാംശങ്ങൾ നൽകാതെ യുവാക്കൾക്ക്  നിർബന്ധിത സൈനീകസേവനത്തിനുള്ള നിയമം കൊണ്ടുവരുന്നുവെന്ന പ്രഖ്യാപനത്തെത്തുടർന്ന് നിരവധി യുവാക്കൾക്കിടയിൽ ആശങ്കകൾ വർധിക്കുകയും, രാജ്യം വിടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.2021 ഫെബ്രുവരിയിലെ അട്ടിമറിക്ക് ശേഷം വികസിച്ച വ്യാപകമായ സായുധ പ്രതിരോധമാണ് ഇപ്പോൾ ഭരണകൂടം നേരിടുന്ന വലിയ വെല്ലുവിളി. നഷ്ടങ്ങളും, തോൽവികളും ഏറെ നേരിടേണ്ടി വന്ന സൈന്യത്തിന് അതിർത്തി പ്രവിശ്യകളിലും, നഗരങ്ങളിലും നിയന്ത്രണം വീണ്ടെടുക്കുവാനാണ് നിർബന്ധിത സൈനീകസേവനം നിലവിൽ കൊണ്ടുവരുന്നത്.

സൈന്യത്തിൻ്റെ ഈ നീക്കം ബലഹീനതയുടെ അടയാളമായിരിക്കുമെന്നും യുദ്ധക്കളത്തിൽ ഒരു അനിശ്ചിതാവസ്ഥ സ്ഥിരീകരിക്കുകയും ചെയ്യുമെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. കുടുംബങ്ങളെ പിടിമുറുക്കുന്ന സാമൂഹിക സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത്, ധാരാളം ആളുകൾ കുടിയേറ്റം നടത്തുവാനുള്ള സാധ്യതയും പഠനങ്ങൾ വെളിപ്പെടുത്തുന്നു.

സുരക്ഷിതവും സാമ്പത്തികവുമായ വീക്ഷണകോണിൽ നിന്നുള്ള അസ്ഥിരത മ്യാൻമാർ  ജനതയുടെ ജീവിതം ദുഷ്കരമാക്കുന്നു. ആയിരക്കണക്കിന് ബർമീസ് യുവാക്കൾ സൈനിക സേവനത്തിനായി വിളിക്കപ്പെടാതിരിക്കാൻ അയൽ രാജ്യങ്ങളിലേക്ക്  പ്രത്യേകിച്ച് തായ്‌ലൻഡിലേക്ക് വിസ ആവശ്യപ്പെട്ട് രാജ്യം വിടാൻ ശ്രമിക്കുന്നതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

20 February 2024, 11:06