ഇസ്രായേൽ അതിർത്തിയിൽ കൂട്ടപ്പലായനം നടക്കുന്നു
ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
ഇസ്രായേൽ -പലസ്തീൻ യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ, ഇസ്രായേലിന്റെ തെക്കൻ അതിർത്തിയിൽ വർദ്ധിച്ചുവരുന്ന അക്രമങ്ങൾ കാരണം ഒലിവു തോട്ടങ്ങളും, കൃഷിയിടങ്ങളും നശിപ്പിക്കപ്പെടുകയും അതിനാൽ 86,000ഓളം ആളുകൾ പലായനം ചെയ്യാൻ നിർബന്ധിതരാവുകയും ചെയ്തു.ലെബനനിലെ പതിനായിരക്കണക്കിന് കുടുംബങ്ങൾക്ക് അവരുടെ ഉപജീവനമാർഗങ്ങളും അവരുടെ വീടുകളും യുദ്ധത്തിൽ കഴിഞ്ഞ നാലു മാസങ്ങൾക്കിടെ നഷ്ടപ്പെട്ടു.വിളവെടുപ്പ് കാലത്ത് 47,000 ഓളം ഒലിവ് മരങ്ങളാണ് നശിപ്പിക്കപ്പെട്ടത്.
പലായനം ചെയ്യപ്പെട്ടവരിൽ ഏകദേശം 31,000 കുട്ടികളും ഉൾപ്പെടുന്നു.കുടിയേറ്റം ചെയ്യുന്നവരിൽ ഭൂരിഭാഗവും അവശ്യസാധനങ്ങൾ മാത്രമാണ് തങ്ങൾക്കൊപ്പം എടുക്കുന്നത്. അതിനാൽ പിന്നീടുള്ള ജീവിതം പട്ടിണിയുടെ വക്കിലാണെന്നതും, അതിദയനീയമാണ്. തെക്കൻ ലെബനനിലെ കാർഷിക മേഖലയിൽ ഈ യുദ്ധം കനത്ത ആഘാതം സൃഷ്ടിച്ചതായി ഐക്യരാഷ്ട്രസഭ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു.
“ശത്രുതകൾ ഇനിയും വർദ്ധിക്കുന്നത് അസ്വീകാര്യമായ ജീവിത സാഹചര്യം ഉണ്ടാക്കുമെന്നും, ഇത് കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും ജീവിതത്തിലും ഉപജീവനമാർഗത്തിലും ഭയാനകവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കുട്ടികളെ സംരക്ഷിക്കുക എന്ന സംഘടന മുന്നറിയിപ്പ് നൽകുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങളെ മാനിക്കാനും ഈ പ്രതിസന്ധി ഉടനടി ലഘൂകരിക്കാനും സംഘടന എല്ലാവരോടും അഭ്യർത്ഥിക്കുകയും ചെയ്യുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: