ഉക്രൈനിൽ കുട്ടികളുടെയിടയിൽ മാനസികാരോഗ്യം ക്ഷയിക്കുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
നീണ്ടുപോകുന്ന റഷ്യ- ഉക്രൈൻ യുദ്ധത്തിന്റെ തീവ്രത ഉക്രൈനിലെ കുട്ടികളിൽ മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നുവെന്നും, അതിനാൽ അവരുടെ മാനസികാരോഗ്യം ക്ഷയിക്കുന്നുവെന്നും യൂണിസെഫ് സംഘടന നടത്തിയ പഠനത്തിൽ തെളിയിക്കപ്പെട്ടു. ഏകദേശം 1 .5 ദശലക്ഷം കുട്ടികളാണ് ഇപ്രകാരം മാനസികാരോഗ്യപ്രശ്നങ്ങളാൽ വലയുന്നതായി പഠനം ചൂണ്ടിക്കാണിക്കുന്നത്.
മാനസികാരോഗ്യത്തെയും, സാമൂഹിക പിന്തുണയെയും കുറിച്ചുള്ള തെളിവുകൾ ആരോഗ്യവിദഗ്ദ്ധർക്കായി നടത്തിയ ഒരു സമ്മേളനത്തിലാണ് എടുത്തുകാട്ടിയത്. 2023 മുതൽ സംഘടന ഉക്രെയ്‌നിലെ 2.5 ദശലക്ഷത്തിലധികം കുട്ടികൾക്കും അവരെ പരിചരിക്കുന്നവർക്കും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനുള്ള പരിശീലനം നൽകിവരുന്നു.
അഭയാർത്ഥികൾക്ക് ആതിഥ്യമരുളുന്ന രാജ്യങ്ങളിൽ കഴിയുന്ന ഏകദേശം 1.3 ദശലക്ഷം കുട്ടികൾക്കും ഇപ്രകാരം മാനസികവും ശാരീരികവുമായ ആരോഗ്യപിന്തുണയും സംഘടന നൽകിവരുന്നു
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: