ബുർക്കീന ഫാസോയിൽ നടന്ന ആക്രമണത്തിൽ 170 ഗ്രാമീണർ വധിക്കപ്പെട്ടു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഭയാനകമായ ഈ മരണ സംഖ്യ സ്ഥിരീകരിച്ച പബ്ലിക് പ്രോസിക്യൂട്ടർ, അപലപനീയമായ ഈ അക്രമത്തിന് ഉത്തരവാദികളായ കുറ്റവാളികളെ തിരിച്ചറിയാൻ സഹായിക്കാൻ സാക്ഷികളോടു അടിയന്തിരമായി അഭ്യർത്ഥിച്ചു. ഈ സമയത്ത്, അക്രമികളാരാണെന്നതിനെക്കുറിച്ച് കൃത്യമായ ഒരു വിവരവും ഇതുവരെ ലഭ്യമല്ല. ഇത് മേഖലയിലെ ഭയവും അനിശ്ചിതത്വവും വർദ്ധിപ്പിക്കുന്നു. അതേസമയം, നഗര കേന്ദ്രങ്ങളിൽ ഉൾപ്പെടെ തീവ്രവാദികളുടെ കൂടുതൽ ആക്രമണങ്ങളുടെ അപകടസാധ്യതയെക്കുറിച്ച് സൈനിക അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
നിരന്തരമായ സുരക്ഷാ വെല്ലുവിളികൾ നേരിടുന്ന രാജ്യമായ ബുർകിന ഫാസോയിൽ 2022ൽ സൈന്യം ഭരണം ഏറ്റെടുത്തുവെങ്കിലും, രാജ്യത്തിന്റെ മൂന്നിലൊന്ന് ഭാഗവും നിലവിൽ വിമതരുടെ നിയന്ത്രണത്തിലാണ്. ഫെബ്രുവരി 25ന് യതെംഗ പ്രവിശ്യയെ പിടിച്ചുകുലുക്കിയ ക്രൂരമായ ആക്രമണങ്ങളെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിക്കുമ്പോൾ, നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ രാജ്യം വിലപിക്കുകയും അക്രമ ഭീഷണികൾക്കിടയിൽ തകർന്ന സമൂഹങ്ങളെ പുനർനിർമ്മിക്കുക എന്ന ശ്രമകരമായ ദൗത്യത്തിനായി സ്വയം തയ്യാറെടുക്കുകയും ചെയ്യുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: