തിരയുക

 മെഡിറ്ററേനിയ൯ കടലിൽ ഓഷ്യ൯ വൈക്കിംഗ് എന്ന കപ്പലുമായി എത്തിയ എസ്ഒഎസ് മെഡിറ്റെറാനി എന്ന എന്ജിഒ കുടിയേറ്റക്കാരെ രക്ഷിക്കുന്നു. മെഡിറ്ററേനിയ൯ കടലിൽ ഓഷ്യ൯ വൈക്കിംഗ് എന്ന കപ്പലുമായി എത്തിയ എസ്ഒഎസ് മെഡിറ്റെറാനി എന്ന എന്ജിഒ കുടിയേറ്റക്കാരെ രക്ഷിക്കുന്നു. 

ഇറ്റലിയിലെ സിസിലി കടലിടുക്കിൽ കപ്പലപകടത്തിൽ 60 കുടിയേറ്റക്കാർ മരിച്ചു

അനേകം പേരെ കാണാതായി. കൊല്ലപ്പെട്ടവരിൽ നിരവധി സ്ത്രീകളും ഒരു കുട്ടിയുമുണ്ട്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

മെഡിറ്ററേനിയ൯ കടലിൽ ഓഷ്യ൯ വൈക്കിംഗ് എന്ന കപ്പലുമായി എത്തിയ എസ്ഒഎസ് മെഡിറ്റെറാനി എന്ന എന്ജിഒയാണ് അപകട മുന്നറിയിപ്പ് നൽകിയത്. പ്രാഥമിക റിപ്പോർട്ടുകൾ പ്രകാരം ലിബിയൻ തീരത്തുള്ള സാവിയയിൽ നിന്ന് കപ്പൽ പുറപ്പെട്ട ശേഷം, ഒരാഴ്ചയോളം അവർ കയറി വന്ന ബോട്ട് തുറന്ന കടലിലായിരുന്നു എന്ന് മാനുഷിക സംഘടന അതിന്റെ സോഷ്യൽ ചാനലുകളിൽ വിശദീകരിച്ചു. മൂന്ന് ദിവസത്തെ യാത്രയ്ക്ക് ശേഷം എഞ്ചിൻ തകരാറിലായെന്നും കടലിൽ അലഞ്ഞ ബോട്ടിലെ യാത്രക്കാർക്ക് വെള്ളമോ ഭക്ഷണമോ ഇല്ലാതിരുന്നെന്നും വിശദീകരണത്തിൽ കാണാ൯ കഴിയും. അങ്ങേയറ്റം ശാരീരികവും മാനസികവുമായി തളർന്ന അവരിൽ രക്ഷപെട്ടവരെ ചികിത്സിക്കാൻ അത്യാഹിത വൈദ്യപരിശോധനയ്ക്കായി ഒരു വലിയ പദ്ധതി സജ്ജീവമാക്കിയിട്ടുണ്ട്. കോസ്റ്റ് ഗാർഡ് ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തിയ തിരച്ചലിൽ അബോധാവസ്ഥയിലും ഗുരുതരാവസ്ഥയിലുമായി കണ്ടെത്തിയ രണ്ട് പേരെ സിസിലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

അതേസമയം, ടുണീഷ്യയിൽ നിന്നും ലിബിയയിൽ നിന്നും പുറപ്പെട്ട് പെലാജി ദ്വീപുകളിലും ലാംപിയോൺ ദ്വീപിലും രാത്രിയിൽ എത്തിയ നൂറിലധികം ആളുകളൾ ഉൾപ്പെടെ കഴിഞ്ഞ കുറച്ച് മണിക്കൂറിനുള്ളിൽ 217 കുടിയേറ്റക്കാർ ലാംപദൂസയിൽ എത്തി. അവർക്ക് ഇറ്റാലിയൻ പോലീസും കപ്പൽ താവളത്തിലെ അധികാരികളും ചേർന്ന് സഹായം നൽകി. യൂറോപ്യൻ യൂണിയന്റെ ബാഹ്യ അതിർത്തി നിയന്ത്രണ ഏജൻസിയായ ഫ്രോണ്ടെക്സ് പറയുന്നതനുസരിച്ച്, 2024 ലെ ആദ്യ രണ്ട് മാസങ്ങൾ, മധ്യ മെഡിറ്ററേനിയൻ റൂട്ടിൽ ക്രമരഹിതമായ അതിർത്തി കടക്കലുകളിൽ ഏറ്റവും വലിയ ഇടിവ് (70% ത്തിലധികം ) രേഖപ്പെടുത്തിയ മാസങ്ങളായിരുന്നു. അതേസമയം പശ്ചിമ ആഫ്രിക്കൻ, കിഴക്കൻ മെഡിറ്ററേനിയൻ റൂട്ടുകളിൽ യഥാക്രമം +541%, +117% എന്നിങ്ങനെ ഏറ്റവും ഉയർന്ന വർദ്ധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

മൊത്തത്തിൽ, ക്രമരഹിതമായ കുടിയേറ്റ നിരക്ക്  31,200 ൽ എത്തി. ഇത് ഒരു വർഷം മുമ്പുള്ളതിന് സമാനമായ നിലയാണ്. പടിഞ്ഞാറൻ ബാൽക്കനിലൂടെയുള്ള കുടിയേറ്റക്കാരുടെ വരവിൽ 65% ത്തോളം  ഗണ്യമായ കുറവു കാണുമ്പോൾ  ജനുവരി-ഫെബ്രുവരി കാലയളവിൽ, 3,050 പേർ ക്രമവിരുദ്ധമായി അതിർത്തി കടന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

15 March 2024, 14:24