തിരയുക

 പോഷകാഹാരക്കുറവു  മൂലം കുട്ടികളുടെ ആരോഗ്യസ്ഥിതി വഷളാകുന്നു: ഗാസയിൽ നിന്നുള്ള കാഴ്ച്ച പോഷകാഹാരക്കുറവു മൂലം കുട്ടികളുടെ ആരോഗ്യസ്ഥിതി വഷളാകുന്നു: ഗാസയിൽ നിന്നുള്ള കാഴ്ച്ച  

സമാധാനം വികസനത്തിന്റെ ലക്ഷണമാണ്: ആർച്ചുബിഷപ്പ് ഫെർണാണ്ടോ

ജോർദാനിലെ അമ്മാനിൽ നടക്കുന്ന ഭക്ഷ്യ കാർഷിക സംഘടനയുടെ കിഴക്കിനടുത്ത രാഷ്ട്രങ്ങളുടെ പ്രവിശ്യാസമ്മേളനത്തിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് ഫെർണാണ്ടോ ചിക്ക അരെല്ലാനോ സംസാരിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ജോർദാനിലെ അമ്മാനിൽ നടക്കുന്ന ഭക്ഷ്യ കാർഷിക സംഘടനയുടെ കിഴക്കിനടുത്ത രാഷ്ട്രങ്ങളുടെ മുപ്പത്തിയേഴാമത്‌  പ്രവിശ്യാസമ്മേളനത്തിൽ വത്തിക്കാന്റെ സ്ഥിരം നിരീക്ഷകൻ ആർച്ചുബിഷപ്പ് ഫെർണാണ്ടോ ചിക്ക അരെല്ലാനോ സംസാരിച്ചു. യുദ്ധങ്ങളുടെ അതിരൂക്ഷതയും, സമാധാനത്തിനുള്ള  ശ്രമങ്ങൾ വിപുലപ്പെടുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം അടിവരയിട്ടു.

ഏതു തരത്തിലുള്ള സംഘട്ടനങ്ങളും, പ്രത്യേകിച്ച് സായുധസംഘട്ടനങ്ങൾ മനുഷ്യരാശിയുടെ പരാജയമാണെന്ന് ആർച്ചുബിഷപ്പ് ഓർമ്മിപ്പിച്ചു.മരണത്തിലേക്കും,നാശത്തിലേക്കും മാത്രം നയിക്കുന്ന ഇവയ്ക്ക്, ഒരിക്കലും പ്രശ്നങ്ങളുടെ പരിഹാരം കാണുവാൻ സാധിക്കുകയില്ലെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

ദാരിദ്ര്യത്തിന്റെയും, ഭക്ഷ്യ അരക്ഷിതാവസ്ഥയുടെയും അവസ്ഥകളെ വഷളാക്കുന്ന സാഹചര്യങ്ങളെയും ആർച്ചുബിഷപ്പ് അഭിസംബോധന ചെയ്തു. വിശപ്പും പോഷകാഹാരക്കുറവും പൂർണ്ണമായും ഉന്മൂലനം ചെയ്യുന്നതിന്  നടത്തേണ്ടുന്ന ഇടപെടലുകളുടെ പ്രാധാന്യവും ഫ്രാൻസിസ് പാപ്പായുടെ വാക്കുകൾ എടുത്തു പറഞ്ഞുകൊണ്ട് അദ്ദേഹം സഭയിൽ ഉന്നയിച്ചു.

പ്രതിസന്ധികൾ മാനുഷിക അടിയന്തിര സാഹചര്യങ്ങളായി മാറുന്നതിനുമുമ്പ് അവയെ തടയുന്നതിനുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുവാൻ എല്ലാവരും ബാധ്യസ്ഥരാണ്. സമാധാനവും വികസനവും വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നതിനാൽ പോൾ ആറാമൻ പാപ്പായുടെ വാക്കുകളും ആർച്ചുബിഷപ്പ് ഉദ്ധരിച്ചു, " വികസനം സമാധാനത്തിന്റെ പുതിയ നാമമാണ്". വിശപ്പ് എന്ന രോഗത്തെ ഉന്മൂലനം ചെയ്യുന്നതിനും എല്ലാവർക്കും മാന്യമായ ജീവിതം ഉറപ്പുനൽകുന്നതിനുമുള്ള ശ്രമത്തിൽ  എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 March 2024, 18:26