യേശു നമ്മെ സത്യത്തിലേക്കു നയിക്കേണ്ടത് നമ്മുടെ ഈ കാലഘട്ടത്തിൽ അത്യന്താപേക്ഷിതം, കർദ്ദിനാൾ സാക്കൊ!
ജോയി കരിവേലി, വത്തിക്കാൻ സിറ്റി
വ്യക്തിപരമായ നേട്ടങ്ങൾ ധാർമ്മികതയുടെ മേൽ ആധിപത്യം പുലർത്തുകയും നിരോധിക്കേണ്ടത് ന്യായീകരിക്കപ്പെടുകയും അഴിമതി നിയമവിധേയമാക്കപ്പെടുകയും ചെയ്യുന്ന ഒരു ചരിത്ര നിമിഷത്തിൽ, "സത്യം, സ്നേഹം, സന്മനസ്സ്, ഔന്നത്യം, കൃപ എന്നിവയിലേക്ക് നമ്മെ നയിക്കാൻ നമുക്ക് യേശുവിനെ അത്യധികം ആവശ്യമാണെന്ന് ഇറാഖിലെ കൽദായ കത്തോലിക്കാ പാത്രിയാർക്കീസായ കർദ്ദിനാൾ ലൂയീസ് റാഫേൽ പ്രഥമൻ സാക്കൊ.
നാം പ്രവേശിച്ചിരിക്കുന്ന വിശുദ്ധവാരത്തെ അധികരിച്ചുള്ള ഒരു ലേഖനത്തിലാണ് അദ്ദേഹം ഇങ്ങനെ കുറിച്ചിരിക്കുന്നത്.
ഈ വിശുദ്ധവാരം "ആവശ്യമായ" സമയമാണ്, നമ്മുടെ ഹൃദയമനസ്സുകളെ ശുദ്ധീകരിക്കുന്നതിനും നമ്മുടെ ജീവിതത്തിൻറെ ഏക ഉറവിടം ക്രിസ്തുവിൽ കണ്ടെത്തുന്നതിനും ആവശ്യമായ സമയമാണ് എന്ന് പത്രിയാർക്കീസ് കർദ്ദിനാൾ സാക്കൊ പറയുന്നു.
കൽദായ കത്തോലിക്കാസഭ കഷ്ടപ്പാടുകളിലൂടെയാണ് കടന്നുപോകുന്നതെന്ന്, കുരിശിൻറെ വഴിയിലാണെന്ന് അനുസ്മരിക്കുന്ന അദ്ദേഹം പ്രസ്തുത സഭ സാഹോദര്യത്തിൻറെയും ഐക്യത്തിൻറെയും സമാധാനത്തിൻറെയും പാലമായിരിക്കാൻ വിളിക്കപ്പെട്ടിരിക്കുന്നുവെന്ന് ഓർമ്മിപ്പിക്കുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: