മൊസാംബിക്കിൽ കുട്ടികളുടെ അവകാശങ്ങൾ ലംഘിക്കപ്പെടുന്നു
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
മൊസാംബിക്കിൽ തുടങ്ങിയ പുതിയ ആക്രമണങ്ങളെത്തുടർന്ന് കാബോ ഡെൽഗാഡോ പ്രവിശ്യകളിൽ 61,000-ത്തിലധികം കുട്ടികൾ തങ്ങളുടെ വീടുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി. കഴിഞ്ഞ ഒന്നരവർഷത്തിനിടയിലെ ഏറ്റവും വിഷമമേറിയ ഘട്ടത്തിലൂടെയാണ് സാധാരണജനങ്ങൾ കടന്നു പോകുന്നത്.
സായുധ സംഘങ്ങളും, സുരക്ഷാസേനയും തമ്മിലുള്ള ഏറ്റുമുട്ടലുകളിൽ നിരവധി ആളുകളാണ് ക്രൂരമായി വധിക്കപ്പെട്ടിട്ടുള്ളത്. അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ സംഘട്ടനങ്ങളിൽ നശിക്കുന്നതിനാൽ, ആളുകളുടെ ജീവിതം വഴിമുട്ടിനിൽക്കുന്ന അവസ്ഥയിലാണ്.
വിദ്യാഭ്യാസസ്ഥാപനങ്ങൾ പോലും ആക്രമണങ്ങളിൽ തകർന്നുപോകുന്ന അവസ്ഥയാണ് സ്ഥലത്തു സംജാതമായിരിക്കുന്നത്. 6 ജില്ലകളിലായി 100-ലധികം സ്കൂളുകൾ അടച്ചു. താൽക്കാലികമായി നിർമ്മിച്ചിരിക്കുന്ന കേന്ദ്രങ്ങളിലാണ് ഇപ്പോൾ കുട്ടികൾ പഠനം നടത്തുന്നത്. എന്നാൽ ഈ സ്ഥലങ്ങളും അക്രമണഭീഷണിയിൽ ആണെന്ന് കുട്ടികളെ സംരക്ഷിക്കുക സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: