തിരയുക

പുരാതന ചൈന, കൺഫ്യൂഷ്യൻ ജീവിത ശൈലി പുരാതന ചൈന, കൺഫ്യൂഷ്യൻ ജീവിത ശൈലി  (©benoît strappazon - stock.adobe.com)

ക്രൈസ്തവരും കൺഫ്യൂഷ്യൻ അനുയായികളും സംവാദത്തിൽ!

മതാന്തരസംവാദത്തിനായുള്ള റോമൻകൂരിയാവിഭാഗം (The Dicastery for Interreligious Dialogue) തയ്വ്വാനിലെ ന്യൂ തയ്പ്പേയി നഗരം ആസ്ഥാനമായുള്ള ഫു ജെൻ കത്തോലിക്കാ സർവ്വകാലാശാലയുടെ സഹകരണത്തോടെ മാർച്ച് 8-9 തീയതികളിൽ അന്താരാഷ്ട്ര ശില്പശാല സംഘടിപ്പിച്ചു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ക്രൈസ്തവരും കൺഫ്യൂഷ്യൻ ജീവിതശൈലി പിൻചെല്ലുന്നവരും തമ്മിലുള്ള ഒരു അന്താരാഷ്ട്ര സംവാദം സംഘടിപ്പിക്കപ്പെട്ടു.

മാർച്ച് 8-9 തീയതികളിൽ, തയ്വ്വാനിലെ ന്യൂ തയ്പ്പേയി നഗരത്തിൽ ആയിരുന്നു ഈ ശില്പശാല നടന്നത്. മതാന്തരസംവാദത്തിനായുള്ള റോമൻകൂരിയാവിഭാഗം (The Dicastery for Interreligious Dialogue) തയ്വ്വാനിലെ ന്യൂ തയ്പ്പേയി നഗരം ആസ്ഥാനമായുള്ള ഫു ജെൻ കത്തോലിക്കാ സർവ്വകാലാശാലയുടെ സഹകരണത്തോടെയാണ് ഇതു സംഘടിപ്പിച്ചത്.

"കൺഫ്യൂഷ്യൻ വിഭാഗവുമായി സംഭാഷണം പരിപോഷിപ്പിക്കുന്ന ക്രൈസ്തവർ: മാർഗ്ഗനിർദ്ദേശങ്ങളും ദർശനങ്ങളും" എന്നതായിരുന്നു വിചിന്തന പ്രമേയം. കൺഫ്യൂഷ്യൻ-ക്രിസ്ത്യൻ സംഭാഷണം പരിപോഷിപ്പിക്കുന്നതിൽ താൽപ്പര്യമുള്ള കൂടുതലാളുകളുമായി ഉൾക്കാഴ്ചകൾ പങ്കിടാനുള്ള അവസരമായിരുന്നു ഈ ശില്പശാലയെന്ന് ഇതെക്കുറിച്ചുള്ള ഒരു പത്രക്കുറിപ്പിൽ കാണുന്നു.

 

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 March 2024, 10:18