ഹെയ്തിയിലെ സ്ഥിതി അസ്ഥിരമാണെന്ന് ഐക്യരാഷ്ട്ര സഭ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
കരീബിയൻ രാജ്യത്തെ സുരക്ഷയ്ക്കായി അടിയന്തിര ദൗത്യത്തിന് സുരക്ഷാ സേനയെ വിന്യസിക്കേണ്ടതിന്റെ ആവശ്യം വീണ്ടും പുതുക്കി. നിലവിലെ സാഹചര്യത്തിൽ, മനുഷ്യജീവനെ സംരക്ഷിക്കാൻ യാഥാർത്ഥ്യബോധമുള്ള ഒരു ബദൽ സംവിധാനമില്ല എന്നതാണ് യാഥാർത്ഥ്യം. ഹിസ്പാനിയോള ദ്വീപിന്റെ പടിഞ്ഞാറൻ ഭാഗത്തെ പ്രതിസന്ധിയെക്കുറിച്ചുള്ള ചർച്ചയ്ക്കായി ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗൺസിലിന്റെ അടിയന്തര യോഗം നടക്കുന്ന സമയത്തു തന്നെയായിരുന്നു ടർക്കിന്റെ പ്രസ്താവന.
ഹെയ്തിയിലെ പ്രധാനമന്ത്രി ഏരിയൽ ഹെൻറി രാജിവച്ചില്ലെങ്കിൽ രാജ്യത്തിന്റെ വളരെയധികം പ്രദേശങ്ങൾ നിയന്ത്രിക്കുന്ന ക്രിമിനൽ സംഘങ്ങൾ നടത്തുന്ന രക്തരൂക്ഷിതമായ ആഭ്യന്തരയുദ്ധത്തിന്റെ ഭീഷണിമൂലമുള്ള ഹെയ്തിയിലെ "നിർണ്ണായക" സാഹചര്യത്തെക്കുറിച്ച് ന്യൂയോർക്കിലെ യോഗം അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തി.
2021-ൽ പ്രസിഡണ്ട് ജോവനൽ മോയ്‌സിന്റെ കൊലപാതകം മുതൽ അധികാരത്തിൽ വന്ന നിലവിലെ സർക്കാറിന്റെ തലവൻ ഫെബ്രുവരിയിൽ രാജിവെക്കേണ്ടതായിരുന്നു, എന്നാൽ പുതിയ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അദ്ദേഹം പ്രതിപക്ഷവുമായി അധികാരം പങ്കിടാൻ കരാറുണ്ടാക്കി. പ്രാദേശിക മാധ്യമങ്ങൾ പറയുന്നതനുസരിച്ച്, ഹെൻറി നിലവിൽ ജമൈക്കയിലാണ്, എന്നാൽ കെനിയയിലേക്കുള്ള ഒരു യാത്രയ്ക്ക് ശേഷം കഴിഞ്ഞയാഴ്ച നടന്ന രൂക്ഷമായ അക്രമണം കാരണം നാട്ടിലേക്ക് മടങ്ങാനാവാതെ സാൻ ജുവാൻ എത്തിയതായി ഇന്നലെ പോർത്തോ റിക്കോയിലെ ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഏറ്റവും പുതിയ സംഘർഷങ്ങളും കൊള്ളയും ആക്രമണങ്ങളും മൂലം 15,000 പേർ പോർട്ട്-ഔ-പ്രിൻസിലെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: