തിരയുക

സിറിയയിൽ സംഘർഷത്തിന്റെ ഫലങ്ങൾ. സിറിയയിൽ സംഘർഷത്തിന്റെ ഫലങ്ങൾ.   (AFP or licensors)

സിറിയയിൽ സംഘർഷം ആരംഭിച്ച് പതിമൂന്ന് വർഷം: ആയിരക്കണക്കിന് ആളുകൾ തെരുവിലറങ്ങി പ്രതിഷേധിച്ചു

പ്രസിഡന്റ് ബശ്ശാറുൽ അസദിനെതിരെ പ്രതിഷേധം ആരംഭിച്ചിട്ട് പതിമൂന്ന് വർഷം ആകുന്നു. കഴിഞ്ഞ ശനിയാഴ്ച മാർച്ച് പതിനാറാം തിയതി സിറിയയിൽ പതിനായിരക്കണക്കിന് ആളുകൾ പ്രതിഷേധ പ്രകടനം നടത്തി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

പ്രസിഡണ്ടിനെതിരെ ഉയർന്ന പ്രതിഷേധം അക്രമാസക്തമായി അടിച്ചമർത്തി. അത് രക്തരൂക്ഷിതവും ദീർഘകാലമായി നീളുന്ന സംഘർഷത്തിലേക്ക് നയിക്കുകയായിരുന്നു. പതിമൂന്ന് വർഷമായി നീളുന്ന സംഘർത്തിൽ മരിച്ചവരുടെ എണ്ണം 500,000 കവിഞ്ഞു.

വടക്കുപടിഞ്ഞാറ൯ മേഖലയിൽ പ്രതിപക്ഷത്തിന്റെ ഒടുവിലത്തെ ശക്തികേന്ദ്രമായ ഇദ്ലിബിൽ റമദാനിൽ വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം തെരുവുകളിൽ തിരക്കായിരുന്നു. ഇദ്ലിബ് പ്രദേശത്തും അലെപ്പോയിലെ ചില പ്രദേശങ്ങളിലും സാന്നിധ്യമുള്ള അൽ-ഖ്വയ്ദയുടെ മുൻ സിറിയൻ അനുബന്ധ സംഘടന ഉൾപ്പെടുന്ന ലെവന്റ് ലിബറേഷൻ ഓർഗനൈസേഷന്റെ ജിഹാദികൾക്കെതിരെയും നടന്ന പ്രകടനങ്ങൾ ഒരു പുതിയ തരത്തിലാണ് അരങ്ങേറിയത്.

അതേസമയം, രാജ്യം ഇതുവരെ നേരിടാത്ത രീതിയിലുള്ള മാനുഷിക പ്രതിസന്ധി നേരിടുകയാണ്. 2011 മുതൽ 7.5 ദശലക്ഷം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 16.7 ദശലക്ഷത്തിലധികം ആളുകൾ ദാരിദ്ര്യത്തിലാണെന്ന് ഇറ്റാലിയ൯ കാരിത്താസ് ചൂണ്ടിക്കാട്ടി. കൂടാതെ, 2023 ഫെബ്രുവരി ആറിന് ഉണ്ടായ അക്രമാസക്തമായ ഭൂകമ്പവും മൂലം 7.2 ദശലക്ഷം പേർ ആഭ്യന്തരമായി കുടിയൊഴിക്കപ്പെട്ടു. സിറിയയിൽ  അവരെ തുടർന്നു സഹായിക്കാൻ അവിടെ തുടരുകയാണെന്ന് ഇറ്റാലിയൻ കാരിത്താസ് കൂട്ടിച്ചേർത്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 March 2024, 14:14