തിരയുക

കാലിയിലെ മിലിട്ടറി കാന്റണിന് പുറത്ത് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു. കാലിയിലെ മിലിട്ടറി കാന്റണിന് പുറത്ത് സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചു.  (ANSA)

കൊളംബിയയിൽ 1,45,000 പേരെ മാറ്റിപാർപ്പിച്ചു

ഏപ്രിൽ നാലാം തിയതിയിലെ അന്തർദേശീയ റെഡ്ക്രോസ് സൊസൈറ്റി റിപ്പോർട്ട് ചെയ്തതാണ് ഈ വിവരം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ബൊഗോട്ട, കൊളംബിയയിൽ നടന്നുകൊണ്ടിരിക്കുന്ന സായുധ സംഘട്ടനങ്ങൾ മൂലം ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും, അനേകർ പലായനം ചെയ്യുകയും, ലൈംഗിക അതിക്രമങ്ങൾക്കു വിധേയരാവുകയും, പരിക്കേൽക്കുകയും ചെയ്തതായി റെഡ് ക്രോസ്സിന്റെ അന്തർദ്ദേശിയ വിഭാഗം റിപ്പോർട്ടു ചെയ്തു. കൂടാതെ സായുധ ഗ്രൂപ്പുകളിൽ നിന്നുള്ള അക്രമഭീഷണികളും, കുഴിബോംബാക്രമണങ്ങളും ഭയന്ന് ഒരുപാട് പേർ ഒളിവിലാവുകയോ, തടവിലാക്കപ്പെടുകയോ ചെയ്തിട്ടുണ്ടെന്ന് റെഡ് ക്രോസിന്റെ അന്തർദ്ദേശിയ വിഭാഗത്തിന്റെ (ഐസിആർസി) ഏറ്റവും പുതിയ ഹ്യൂമാനിറ്റേറിയൻ റിപ്പോർട്ടിൽ പറയുന്നു.

1,45,000 ത്തിലധികം വ്യക്തികൾ അക്രമണം മൂലം പലായനം ചെയ്തുവെന്ന് വെളിപ്പെടുത്തുന്ന രേഖ, സായുധ സംഘട്ടനങ്ങൾ അവസാനിപ്പിക്കുന്നതിനുള്ള "തുടർച്ചയായ ശ്രമങ്ങൾ" ഉണ്ടായിരുന്നിട്ടും, മാനുഷിക സാഹചര്യം എങ്ങനെ "ആശങ്കയ്ക്ക് കാരണമാകുന്നു" എന്ന് അടിവരയിടുന്നു. തൽഫലമായി, ബൊഗോട്ടയിലെ അധികാരികളോടും സായുധ ഗ്രൂപ്പുകളോടും "അവരുടെ സമാധാന ചർച്ചകളിൽ ഈ ആശങ്കകൾക്ക് മുൻഗണന നൽകാൻ" ആവശ്യപ്പെടുന്നു.

കൊളംബിയയിലെ സായുധ സംഘട്ടനങ്ങളുടെ പ്രക്ഷുബ്ധമായ പശ്ചാത്തലത്തിൽ സിവിലിയന്മാർ നേരിടുന്ന നിരന്തരമായ വെല്ലുവിളികളിലേക്ക് വെളിച്ചം വീശുന്ന ഈ റിപ്പോർട്ട്, മാനുഷിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും മേഖലയിലെ ശാശ്വത സമാധാനത്തിനായി പരിശ്രമിക്കുന്നതിനും ഒരുമിച്ചുള്ള പരിശ്രമങ്ങളുടെ അടിയന്തിര ആവശ്യകത ഊന്നിപ്പറയുന്നു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 April 2024, 12:04