തിരയുക

ചൈനയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നു. ചൈനയിലെ ജനങ്ങൾ പ്രാർത്ഥിക്കുന്നു.  (©Grigory Kubatyan - stock.adobe.com)

2024 ലെ ദേശീയ ധന സമാഹരണത്തിലേക്ക് ചൈനയിലെ കത്തോലിക്കാ സമൂഹങ്ങളുടെ ഉദാരമായ സംഭാവന

അടിയന്തര ദുരിതാശ്വാസ സംരംഭങ്ങളെ പിന്തുണയ്ക്കുന്നതിനായി ജിൻഡെ ചാരൈറ്റ്സ് സംഘടിപ്പിച്ച 2024 ലെ ദേശീയ ധനസമാഹരണത്തിൽ ചൈനയിലെ കത്തോലിക്കാ സമൂഹങ്ങൾ ഉദാരമായി പങ്കെടുത്തു.

സി. റൂബിനി ചിന്നപ്പൻ സി.റ്റി.സി, വത്തിക്കാൻ ന്യൂസ് 

നോമ്പുകാലത്തിന്റെ അവസാനത്തിൽ വർഷം തോറും നടക്കുന്ന ഈ ശേഖരണം ദുരന്തബാധിത പ്രദേശങ്ങൾക്കും സാമൂഹിക അടിയന്തിര സാഹചര്യങ്ങൾക്കുമായുള്ള ധനസമാഹരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

ഈ വർഷം മെത്രാന്മാർ, വൈദീകർ, സമർപ്പിതർ, അൽമായർ എന്നിവർ ധനശേഖരണത്തിന് സജീവമായി സംഭാവന നൽകിയിട്ടുണ്ട്. ജിയാങ്സു, ഷാങ്സി, ഗുയിഷോ, ഷാൻഡോംഗ് പ്രവിശ്യകൾ തുടങ്ങിയ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ നിന്ന് ഗണ്യമായ സംഭാവനകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കാരുണ്യ പ്രവർത്തനങ്ങളും വിശുദ്ധ ഫൗസ്റ്റിനായുടെ സന്ദേശവും തമ്മിലുള്ള ബന്ധം ഊന്നിപ്പറഞ്ഞുകൊണ്ട് ഷാങ്ഹായ് രൂപത ഈ ശേഖരത്തെ കരുണയുടെ ഞായറുമായി ബന്ധിപ്പിച്ചു. ഏപ്രിൽ എട്ടാം തിയതിയോടെ ഷാങ്ഹായ് രൂപത ഇടവകകളിൽ നിന്നും നഴ്സിംഗ് ഹോമുകളിൽ നിന്നും ഏകദേശം 530,000 യുവാനാണ് ശേഖരിച്ചത്.

ശേഖരത്തിലൂടെ ധനസഹായം ആവശ്യമുള്ളവരെ പിന്തുണയ്ക്കുന്നതിനുള്ള ചൈനീസ് കത്തോലിക്കാ സമൂഹങ്ങളുടെ പ്രതിബദ്ധത വിശുദ്ധീകരണത്തോടുള്ള അവരുടെ സമർപ്പണത്തെയും ദൈവത്തോടും ജനങ്ങളോടുമുള്ള സ്നേഹത്തെയും പ്രതിഫലിപ്പിക്കുന്നു.

ശേഖരിച്ച ധനത്തിന്റെ ഉപയോഗത്തിലെ സുതാര്യത ചൈന, തായ്വാൻ, ഗ്വാട്ടിമാല, ഇന്തോനേഷ്യ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കം, ഭൂകമ്പം, മറ്റ് ദുരന്തങ്ങൾ എന്നിവയോടു പ്രതികരിക്കുന്നവ ഉൾപ്പെടെ വിവിധ ദുരിതാശ്വാസ പദ്ധതികൾക്ക് തുടർച്ചയായ പിന്തുണ ഉറപ്പാക്കി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

12 April 2024, 13:43