തിരയുക

താജികിസ്താനിലെ പ്രകൃതിസൗഹൃദ കൂട്ടായ്മ താജികിസ്താനിലെ പ്രകൃതിസൗഹൃദ കൂട്ടായ്മ   (AFP or licensors)

കാലാവസ്ഥാവ്യതിയാന അപായം കുട്ടികളുടെ അവകാശലംഘനമാണ്

ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി ഭൗമദിനമായി ആചരിക്കുന്ന വേളയിൽ കാലാവസ്ഥാവ്യതിയാന അപായം കുട്ടികളുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അവയെ പറ്റിയുള്ള അവബോധം സമൂഹത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യൂണിസെഫ് സംഘടന ലഘുലേഖ പ്രസിദ്ധീകരിച്ചു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഏപ്രിൽ മാസം ഇരുപത്തിരണ്ടാം തീയതി ഭൗമദിനമായി ആചരിക്കുന്ന വേളയിൽ  കാലാവസ്ഥാവ്യതിയാന അപായം കുട്ടികളുടെ അവകാശലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് അവയെ പറ്റിയുള്ള അവബോധം സമൂഹത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ യൂണിസെഫ് സംഘടന ലഘുലേഖ പ്രസിദ്ധീകരിച്ചു. "പെൺകുട്ടികൾ, കൗമാരക്കാരായ കുട്ടികൾ, കാലാവസ്ഥാ വ്യതിയാനം" എന്നതാണ് പുസ്തകത്തിന്റെ തലക്കെട്ട്. ആഗോളതലത്തിൽ ഏകദേശം 2.2 ബില്യൺ കുട്ടികൾ, 90%, ഉയർന്ന അളവിലുള്ള വായു മലിനീകരണത്തിന് വിധേയരാണെന്നുള്ള വിവരം സംഘടന പങ്കുവയ്ക്കുന്നു.

കാലാവസ്ഥാ വ്യതിയാനം, പാരിസ്ഥിതിക തകർച്ച, മലിനീകരണം എന്നിവയുമായി ബന്ധപ്പെട്ട രോഗങ്ങളാൽ വലയുന്ന കുട്ടികളിൽ 90% പേരും  അഞ്ചുവയസിനു താഴെ പ്രായമുള്ളവരാണ്. കാലാവസ്ഥാ വ്യതിയാനം പുതിയ തലമുറകളുടെ ബാല്യത്തെയും ഭാവിയെയും പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പും സംഘടന നൽകുന്നു.

ഈ സാഹചര്യത്തിൽ അടിയന്തിരമായ നടപടികൾ അന്താരാഷ്ട്രസമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും, സംഘടനാ ആവശ്യപ്പെടുന്നു. ഭൗമദിനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഇടങ്ങളിൽ സംഘടന വിവിധ പ്രവർത്തനങ്ങളും സംരംഭങ്ങളും സംഘടിപ്പിക്കുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 April 2024, 12:56