തിരയുക

ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിൽ സൈനിക ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു. ഇറാനിലെ ഇസ്ഫഹാൻ ആണവ കേന്ദ്രത്തിൽ സൈനിക ഉദ്യോഗസ്ഥർ കാവൽ നിൽക്കുന്നു. 

ഇറാനിൽ വിമത റാപ്പ് ഗായകൻ തൂമാജ് സലേഹിക്ക് വധശിക്ഷ

ഒന്നര വർഷത്തോളമായി ഇസ്ഫഹാനിലെ ദസ്റ്റ്ഗെർഡ് ജയിലിൽ തടവിൽ കഴിയുന്ന പ്രശസ്ത ഇറാനിയൻ റാപ്പർ തൂമാജ് സലേഹിയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്

അഴിമതിക്കും ടെഹ്റാ൯ ഭരണകൂടത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുത്തതിനുമാണ് ഇസ്ലാമിക് റിപ്പബ്ലിക് കോടതി അദ്ദേഹത്തെ വധശിക്ഷയ്ക്ക് വിധിച്ചത്. പർദ്ദ ശരിയായി ധരിച്ചില്ലെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലിരിക്കെ കഴിഞ്ഞ മാസം തലസ്ഥാനത്ത് മരിച്ച ഇരുപത്തിരണ്ടുകാരിയായ കുർദിഷ് വനിത മഹ്സ അമിനിയുടെ മരണത്തെത്തുടര്ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിനിടെ 2022 ഒക്ടോബറിലാണ് തൂമാജ് സലേഹി അറസ്റ്റിലായത്.

മുപ്പത്തിമൂന്നുകാരനായ സംഗീതജ്ഞനെ വധശിക്ഷയ്ക്ക് വിധിച്ചതായി അദ്ദേഹത്തിന്റെ അഭിഭാഷകരിലൊരാളായ അമീർ റെയ്സിയൻ വെളിപ്പെടുത്തി. പ്രതിഷേധത്തിന് മുമ്പേ തന്നെ, തൂമാജ് സലേഹി ഒരു പ്രതിഷേധ റാപ്പർ എന്ന നിലയിൽ പ്രശസ്തനായിരുന്നു. കലാപ സമയത്ത് അദ്ദേഹം ഇസ്ലാമിക് റിപ്പബ്ലിക്കിനെതിരെ വളരെ വിമർശനാത്മകമായ ഒരു ഗാനം പുറത്തിറക്കി, ഇത് രാജ്യത്തുടനീളമുള്ള നിരവധി പ്രകടനക്കാരുടെ ഗാനമായി മാറുകയും ചെയ്തു.

അതേസമയം, ഹിജാബ് നിയമം ലംഘിക്കുന്ന സ്ത്രീകൾക്കെതിരെ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനുള്ള ഇറാനിയൻ അധികൃതരുടെ സമീപകാല തീരുമാനത്തിന്റെ അനന്തരഫലങ്ങൾ അനുഭവപ്പെടാൻ തുടങ്ങി. എവിൻ ജയിലിൽ കിടക്കുന്ന 2023 ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാന ജേതാവും ആക്ടിവിസ്റ്റുമായ നർഗെസ് മുഹമ്മദി ഈ നടപടികൾക്കെതിരെ സംസാരിച്ചു. തന്റെ സെല്ലിൽ നിന്ന് ഒരു ഓഡിയോ സന്ദേശം പ്രചരിപ്പിക്കാൻ ശ്രമിച്ച അവർ ഇസ്ലാമിക് റിപ്പബ്ലിക് "സ്ത്രീകൾക്കെതിരായ സമ്പൂർണ്ണ യുദ്ധത്തിലാണ്" എന്ന് പ്രഖ്യാപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

26 April 2024, 14:13