തിരയുക

ഗാസയിൽ യുദ്ധത്തിൽ തകർന്ന  സ്കൂൾ കെട്ടിടം ഗാസയിൽ യുദ്ധത്തിൽ തകർന്ന സ്കൂൾ കെട്ടിടം  

ഗാസാമുനമ്പിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തകർക്കപ്പെട്ടു

ഇസ്രായേൽ- പലസ്തീൻ സംഘർഷം രൂക്ഷമായ ഗാസയിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നിർമ്മിക്കപ്പെട്ട കെട്ടിടങ്ങൾ ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ഇസ്രായേൽ- പലസ്തീൻ സംഘർഷം രൂക്ഷമായ ഗാസയിൽ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളിൽ 85 ശതമാനം സ്ഥാപനങ്ങൾ  ആക്രമണത്തിൽ നശിപ്പിക്കപ്പെട്ടതായി യൂണിസെഫ് സംഘടന പുറത്തിറക്കിയ കണക്കുകൾ സൂചിപ്പിക്കുന്നു. 

ഏകദേശം ആറുലക്ഷത്തിനു മുകളിൽ കുട്ടികൾക്ക് വിദ്യാഭ്യാസം  നൽകിയിരുന്ന ഇടങ്ങളാണ് നശിപ്പിക്കപ്പെട്ടത്. സ്കൂളുകൾക്കു പുറമെ സർവകലാശാലകൾക്കും കേടുപാടുകൾ സംഭവിച്ചതായും സംഘടന എടുത്തു പറയുന്നു.

പോഷകാഹാരക്കുറവ് മൂലം ഏറെ ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ചിരുന്ന ആളുകൾക്ക് വേണ്ടി 81 ട്രക്കുകളിലായി വിവിധ പോഷകാഹാരങ്ങൾ, ആരോഗ്യപരിപാലന വസ്തുക്കൾ, മരുന്നുകൾ  എന്നിവ യൂണിസെഫ് സംഘടന എത്തിച്ചത് ഏറെ ആശ്വാസം പകരുന്നു.

6 നും 59 നും ഇടയിൽ പ്രായമുള്ളനിരവധി ആളുകളിൽ പോഷകാഹാരത്തിന്റെ അഭാവം അനുഭവിക്കുന്നതായി സംഘടനയുടെ വൈദ്യപരിശോധനയിൽ കണ്ടെത്തിയതിനാൽ, അവരെ പ്രത്യേക ചികിത്സയ്ക്ക് വിധേയരാക്കിയിരിക്കുകയാണ്. കൗമാരക്കാരായ പെൺകുട്ടികൾക്കായി വ്യക്തിഗത ശുചിത്വ ഉൽപ്പന്നങ്ങളും സംഘടന വിതരണം ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

23 April 2024, 12:17