സംഘടിത കുറ്റകൃത്യങ്ങൾക്കെതിരായ സൈനിക നടപടി മധ്യ അമേരിക്കയിലും കരീബിയയിലും ചെലവ് വർദ്ധിപ്പിക്കുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഹെയ്തിയിൽ വർദ്ധിച്ചുവരുന്ന ഗുണ്ടാ അക്രമങ്ങൾ ഡൊമിനിക്ക൯ റിപ്പബ്ലിക്കിന്റെ സൈനിക ചെലവ് 2023ൽ പതിനാല് ശതമാനം ഉയരുവാ൯ കാരണമായി. 2021 മുതൽ അതായത് ഹെയ്തി പ്രസിഡന്റ് ജോവെനെൽ മോയ്സിന്റെ കൊലപാതകം മുതൽ ഹെയ്തിയെ പ്രതിസന്ധിയിലാക്കിയ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ സൈനിക ചെലവ് കുത്തനെ വർദ്ധിച്ചതായാണ് റിപ്പോർട്ട്.
2023ൽ മെക്സിക്കോയിൽ, സൈനിക ചെലവ് 11.8 ബില്യൺ ഡോളറിലെത്തി, ഇത് 2014 നെ അപേക്ഷിച്ച് അമ്പത്തിയഞ്ച് ശതമാനം വർദ്ധനവാണ്. ക്രിമിനൽ പ്രവർത്തനങ്ങൾ തടയാൻ ഉപയോഗിക്കുന്ന സൈനിക ശക്തിയായ ഗാർഡിയ നാസിയോണലിനുള്ള വിഹിതം 2019ൽ മെക്സിക്കോയുടെ മൊത്തം സൈനിക ചെലവിന്റെ 0.7 ശതമാനത്തിൽ നിന്ന് 2023 ൽ പതിനൊന്ന് ശതമാനമായി ഉയർന്നു.
സംഘടിത അക്രമങ്ങൾ അടിച്ചമർത്താൻ സൈന്യത്തെ ഉപയോഗിക്കുന്നത് വർഷങ്ങളായി ഈ മേഖലയിൽ വർദ്ധിച്ചുവരുന്ന പ്രവണതയാണ്. കാരണം സർക്കാരുകൾക്ക് പരമ്പരാഗത മാർഗ്ഗങ്ങൾ ഉപയോഗിച്ച് പ്രശ്നം പരിഹരിക്കാൻ കഴിയില്ല എന്ന് എസ്ഐപിആർഐയുടെ സൈനിക ചെലവ്, ആയുധ നിർമ്മാണ മേഖലയിലെ മുതിർന്ന ഗവേഷകൻ ഡീഗോ ലോപ്പസ് ഡാ സിൽവ പറഞ്ഞു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: