യുദ്ധഭൂമിയായ ഗാസ. യുദ്ധഭൂമിയായ ഗാസ.  (ANSA)

ഇസ്രയേൽ സർക്കാരിന്റെ മേൽ പുതിയ ആഭ്യന്തര സമ്മർദ്ദം, നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഗാന്റ്സ്

സെപ്റ്റംബറിൽ നേരത്തെ തിരഞ്ഞെടുപ്പ് നടത്തണമെന്ന് മധ്യനിര പാർട്ടി നേതാവും പ്രതിരോധ മന്ത്രിയുമായ ബെന്നി ഗാന്റ്സ് ആഹ്വാനം ചെയ്തതോടെ ഇസ്രായേൽ രാഷ്ട്രീയത്തിൽ പുതിയ കോളിളക്കം.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഗാസയിൽ ഹമാസ് ഇപ്പോഴും തടവിലാക്കിയിരിക്കുന്ന ബന്ദികളെ മോചിപ്പിക്കണമെന്ന ആവശ്യം രാജ്യവ്യാപകമായി ശക്തമാകുന്നതിനിടെ ബെഞ്ചമി൯ നെതന്യാഹുവിന്റെ സർക്കാരിന് മേൽ പുതിയ സമ്മർദ്ദങ്ങൾ ചെലുത്തിക്കൊണ്ട് ഈ അപ്രതീക്ഷിത നീക്കം ഇസ്രായേൽ രാഷ്ട്രീയത്തിലെ വിള്ളൽ അടയാളപ്പെടുത്തുന്നു.

"സെപ്റ്റംബറിൽ പൊതുതെരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള തീയതി നാം തീരുമാനിക്കണം," നെതന്യാഹുവിന്റെ പിൻഗാമിയായി നിലവിൽ എല്ലാ സർവ്വേകളിലും മുന്നിൽ നിൽക്കുന്ന മുൻ ചീഫ് ഓഫ് സ്റ്റാഫ് പത്രസമ്മേളനത്തിൽ പറഞ്ഞു.

പ്രധാനമന്ത്രിയുടെ പാർട്ടിയുടെ പ്രതികരണം വളരെ വേഗത്തിലായിരുന്നു. "യുദ്ധത്തിന്റെ എല്ലാ ലക്ഷ്യങ്ങളും കൈവരിക്കുന്നതുവരെ സർക്കാർ തുടരും," എന്ന് ലിക്കുഡ് പാർട്ടി അറിയിച്ചു. ജെറുസലേമിൽ പാർലമെന്റ് നടപടികൾക്കിടയിലെ ഒരു ദിവസത്തെ ഇടവേളയിൽ ഇപ്പോഴും ഗാസയിൽ ബന്ദികളായിട്ടുള്ള ഏകദേശം 130 പേരുടെ കുടുംബങ്ങൾ പുതിയ പ്രതിഷേധം നടത്തി. സുരക്ഷാ വെല്ലുവിളികളും ആഭ്യന്തര വിഭജനങ്ങളും നേരിടുന്ന ഇസ്രയേൽ രാഷ്ട്രീയത്തിൽ തിരഞ്ഞെടുപ്പ് നേരത്തെ ആക്കാനുള്ള ആഹ്വാനം സങ്കീർണ്ണതയുടെ മറ്റൊരു തലമാണ് അവതരിപ്പിക്കുന്നത്. ആഭ്യന്തരമായും അന്തർദേശീയമായും സമ്മർദ്ദങ്ങൾ വർദ്ധിക്കുമ്പോൾ, ഇസ്രായേൽ സർക്കാരിന്റെ ഭാവി അസന്തുലിതാവസ്ഥയിലാവുകയാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

05 April 2024, 11:57