തിരയുക

കഴിഞ്ഞ വർഷത്തെ സാബിർ ആഘോഷത്തിന്റെ പരസ്യം കഴിഞ്ഞ വർഷത്തെ സാബിർ ആഘോഷത്തിന്റെ പരസ്യം 

വിദേശികളെ ചേർത്തുപിടിച്ച് ഇറ്റലിയിലെ പ്രാത്തോയിൽ സാബിർ ഉത്സവം

ഏപ്രിൽ 18 മുതൽ 20 വരെ തീയതികളിൽ നടക്കുന്ന സാബിർ ഉത്സവത്തിന്റെ ഒന്നാം ഭാഗം ഇറ്റലിയിലെ പ്രാത്തോയിൽ. ആഘോഷത്തിന്റെ രണ്ടാം ഭാഗം ഒക്ടോബറിൽ റോമിൽ വച്ച് നടക്കും. 2015 ഏപ്രിൽ 18-ന് മെഡിറ്ററേനിയൻ കടലിൽ മരണമടഞ്ഞ 800 ആളുകളെയും ഇസ്രായേൽ-പാലസ്തീന സംഘർഷത്തിന്റെ ഇരകളെയും സമ്മേളനത്തിൽ അനുസ്മരിക്കും.

മോൺസിഞ്ഞോർ ജോജി വടകര, വത്തിക്കാന്‍ ന്യൂസ്

മെഡിറ്ററേനിയൻ ഉത്സവമായ സാബിറിന്റെ പത്താമത് ആഘോഷങ്ങൾ ഇറ്റലിയിലെ പ്രാത്തോയിൽ ഏപ്രിൽ 18 മുതൽ 20 വരെ തീയതികളിൽ നടക്കും. കുടിയേറ്റവുമായി ബന്ധപ്പെട്ട നിരവധി സമ്മേളനങ്ങളും ചർച്ചകളും ഇത്തവണത്തെ ആഘോഷങ്ങളുടെ ഭാഗമാകും. എന്നാൽ അതേസമയം കുടിയേറ്റവുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ ദാരുണസംഭവങ്ങളെ അനുസ്മരിക്കാനും ഈ സമ്മേളനം വേദിയാകും.

യൂറോപ്പിലേക്കുള്ള കുടിയേറ്റശ്രമത്തിനിടെ 2015 ഏപ്രിൽ 18-ന് മെഡിറ്ററേനിയൻ കടലിൽ മുങ്ങി മരിച്ച 800 ആളുകളെ സാബിർ ഉത്സവത്തിൽ പ്രത്യേകമായി അനുസ്മരിക്കും. അത്സമയം, അടുത്തിടെ ഇറ്റലിയിലെ ഫ്ലോറൻസിനടുത്തുണ്ടായ അപകടത്തിൽ മരണമടഞ്ഞ തൊഴിലാളികളെയും സമ്മേളനം അനുസ്മരിക്കും. നിയമപരമായ പരിമിതികൾ മൂലം ദുഃസ്സഹസാഹചര്യങ്ങളിൽ കഴിയേണ്ടിവന്നവരാണ് ഇവരിൽ പലരുമെന്ന് സംഘടനയുമായി ബന്ധപ്പെട്ട് കാരിത്താസ് സംഘടന പുറത്തുവിട്ട പത്രക്കുറിപ്പ് വ്യക്തമാക്കി.

ഇസ്രായേൽ-പാലസ്തീന സംഘർഷങ്ങളിൽ ഇരകളായവരെയും സമ്മേളനം അനുസ്മരിക്കും. ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട കാരിത്താസ് സന്നദ്ധസേവകരെയും പ്രത്യേകമായി അനുസ്മരിക്കുമെന്നും പത്രക്കുറിപ്പിലൂടെ സംഘാടകർ അറിയിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

18 April 2024, 14:58