ദക്ഷിണ സുഡാനിലെ കുട്ടികൾ. ദക്ഷിണ സുഡാനിലെ കുട്ടികൾ.  (WFP/Gabriela Vivacqua)

സുഡാനിൽ കുട്ടിൾക്ക് പോഷകാഹര കുറവ്: യൂണിസെഫും ലോകാരോഗ്യ സംഘടന

യുണിസെഫ്, ഡബ്ല്യുഎഫ്പി, ഡബ്ല്യുഎച്ച്ഒ തുടങ്ങിയ സുഡാനിലെ കുട്ടികളുടെ പോഷകാഹാരക്കുറവ് പ്രതിസന്ധിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

യുദ്ധത്തിൽ തകർന്ന സുഡാനിലെ കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാര നിലവാരം മോശമാകുന്നതിനെക്കുറിച്ചാണ് സംഘടനകൾ അടിയന്തര മുന്നറിയിപ്പ് നൽകിയത്. ZamZam ക്യാമ്പ് പോലെയുള്ള ചില പ്രദേശങ്ങളിൽ 30% വരെ ഉയർന്ന നിരക്കിൽ, രൂക്ഷമായ പോഷകാഹാര അടിയന്തരാവസ്ഥയിൽ എത്തിയിരിക്കുന്നു. നിലവിലുള്ള സംഘർഷഭരിതമായ സന്ദർഭം മാനുഷിക സഹായ വിതരണങ്ങളെ സാരമായി തടസ്സപ്പെടുത്തി, എണ്ണമറ്റ സ്ത്രീകളെയും കുട്ടികളെയും അവശ്യ ഭക്ഷണവും ഇല്ലാതെയാക്കുന്നു.

വൻതോതിലുള്ള കുടിയൊഴിപ്പിക്കലും, പോഷകസമൃദ്ധമായ ഭക്ഷണം, ശുദ്ധജലം, ശുചിത്വം എന്നിവയുടെ ലഭ്യതക്കുറവ്, രോഗങ്ങൾക്കുള്ള സാധ്യത എന്നിവ പ്രതിസന്ധി രൂക്ഷമാക്കുന്നു. ഒരു വർഷത്തിലേറെയായി നീണ്ടുനിൽക്കുന്ന യുദ്ധം, ആവശ്യമായ സാധനങ്ങൾ നൽകാനും മാനുഷിക സഹായം നൽകുന്ന ഏജൻസികൾക്ക് അത്യന്തം ബുദ്ധിമുട്ടുണ്ടാക്കിയതായി സമീപകാല വിശകലനം എടുത്തുകാണിക്കുന്നു. ഗർഭിണികളുടേയും മുലയൂട്ടുന്ന അമ്മമാരുടേയും സ്ഥിതി വളരെ മോശമാണ്, ചില പ്രദേശങ്ങളിൽ 33%-ത്തിലധികം പോഷകാഹാരക്കുറവുള്ളതായി കണ്ടെത്തി, ഇത് അമ്മമാരുടെയും അവരുടെ പിഞ്ചു കുഞ്ഞുങ്ങളുടെയും ആരോഗ്യത്തെ അപകടപ്പെടുത്തുന്നു.

യുണിസെഫിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ, കുട്ടികളുടെ ശാരീരികവും വൈജ്ഞാനികവുമായ വികാസത്തിൽ കടുത്ത പോഷകാഹാരക്കുറവ് സൃഷ്ടിക്കുന്ന വിനാശകരമായ ആഘാതം ഊന്നിപ്പറയുകയും പോരടിച്ചു നിൽക്കുന്ന കക്ഷികളോടു മാനുഷിക സഹായം  എത്തിക്കാൻ അനുവദിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. WFP യുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിന്ഡി മക്കെയ്ൻ, WHO യുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് എന്നിവർ ജീവൻരക്ഷാ സഹായം നൽകുന്നതിനും പ്രതിസന്ധിയെ ലോകത്തിലെ ഏറ്റവും വലിയ പട്ടിണി അടിയന്തരാവസ്ഥയായി മാറുന്നതിൽ നിന്ന് തടയുന്നതിനും ഉടനടി സുരക്ഷിതമായ മാനുഷിക സഹായം എത്തിക്കാനും അനുവദിക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ഒരു വിനാശകരമായ ക്ഷാമം ഒഴിവാക്കാനും സുഡാനീസ് കുട്ടികളുടെ ഒരു തലമുറയെ രക്ഷിക്കാനും ഏജൻസികൾ അന്താരാഷ്ട്ര പിന്തുണ ആവശ്യപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2024, 14:02