തെക്കൻ ഗാസ മുനമ്പിലെ റഫയിൽ, കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി നിയുക്തമാക്കിയ പ്രദേശത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെ അനന്തരഫലം. തെക്കൻ ഗാസ മുനമ്പിലെ റഫയിൽ, കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കായി നിയുക്തമാക്കിയ പ്രദേശത്ത് ഇസ്രായേൽ നടത്തിയ ആക്രമണത്തിൻ്റെ അനന്തരഫലം. 

റഫാ ആക്രമണം നിർത്തിവയ്ക്കാ൯ ഇസ്രായേലിന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നിർദ്ദേശം

റഫായിലെ സൈനിക നടപടികൾ ഉട൯ അവസാനിപ്പിക്കാ൯ അന്താരാഷ്ട്ര നീതിന്യായ കോടതി (ഐസിജെ) ഇസ്രായേലിന് നിർദ്ദേശം നൽകി. ഐക്യരാഷ്ട്ര സഭാ വംശഹത്യ കൺവെൻഷൻ ഇസ്രായേൽ ലംഘിച്ചുവെന്ന് ആരോപിച്ച് ദക്ഷിണാഫ്രിക്കയാണ് കേസ് കൊണ്ടുവന്നത്.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യുസ്

ജനുവരി 26, മാർച്ച് 28 തീയതികളിലെ അവസാന വിധികൾക്ക് ശേഷം സ്ഥിതിഗതികൾ വഷളായതായി ഐസിജെ പ്രസിഡണ്ട് ജഡ്ജ്ജ് നവാഫ് സലാം പറഞ്ഞു. മാനുഷിക സാഹചര്യം ഇപ്പോൾ വിനാശകരമാണെന്നും ആഴ്ചകളോളം നീണ്ടുനിന്ന ബോംബാക്രമണങ്ങൾ മെയ് ആറിന് 100,000 പലസ്തീനികളെ ഒഴിപ്പിക്കാ൯ നിർബന്ധിതരാക്കിയെന്നും തുടർച്ചയായ സൈനിക നടപടികൾ മെയ് പതിനെട്ടോടെ 800,000 പേരെ ഒഴിപ്പിക്കുന്നതിലേക്ക് നയിച്ചുവെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

ഇസ്രായേലിനെ പിന്തുണയ്ക്കണോ അതോ അന്താരാഷ്ട്ര സ്ഥാപനങ്ങളെയും നിയമവാഴ്ചയെയും ഉയർത്തിപ്പിടിക്കണോ എന്ന് യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുക്കണമെന്ന് യൂറോപ്യൻ യൂണിയന്റെ ഉന്നത നയതന്ത്രജ്ഞൻ ജോസഫ് ബോറൽ അഭിപ്രായപ്പെട്ടു.

ഇതിന് മറുപടിയായി, ഇസ്രായേലിന്റെ നടപടികളെ ന്യായീകരിച്ച ഇസ്രായേൽ നീതിന്യായ മന്ത്രാലയ ഉദ്യോഗസ്ഥൻ ഗിലാദ് നോം, ഇത് സ്വയം പ്രതിരോധത്തിനായുള്ള ഇസ്രായേലിന്റെ  "ഗതി കെട്ടുള്ള യുദ്ധം" മാണെന്ന് വിശേഷിപ്പിച്ചു കൊണ്ട്  വംശഹത്യയുടെ ആരോപണങ്ങൾ തള്ളിക്കളയുകയും ചെയ്തു.

അറബ് ലീഗും ഈജിപ്തും ഐ.സി.ജെയുടെ ഉത്തരവിനെ സ്വാഗതം ചെയ്തു. മു൯ കോടതി അഭ്യർത്ഥനകളും വ്യവസ്ഥകളും ഇസ്രായേൽ പാലിച്ചിട്ടില്ലെന്ന ജഡ്ജിമാരുടെ വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതാണ് ഈ തീരുമാനമെന്ന് അറബ് ലീഗ് മേധാവി അഹ്മദ് അബുല് ഗെയ്റ്റ് പറഞ്ഞു.

ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ഹമാസുമായുള്ള ബന്ദികളുടെ മോചന കരാർ ചർച്ചകൾ നവീകരിക്കാ൯ ഇസ്രായേൽ സമ്മതിച്ചതായി ഇസ്രായേലിന്റെ ഔദ്യോഗിക ചാനലായ കാ൯ ടിവി ശനിയാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

27 May 2024, 15:17