കാരിത്താസ് ഇറ്റലി. കാരിത്താസ് ഇറ്റലി. 

ഇറ്റലി: സേവ് ദി ചിൽഡ്രൻ, കാരിത്താസ് ഇറ്റലിയുടെ "ഇംപോസിബിൽ 2024”

ഇറ്റലി: സേവ് ദി ചിൽഡ്രൻ, കാരിത്താസ് ഇറ്റലിയുടെ "ഇംപോസിബിൽ 2024” "ഇംപോസിബിൽ 2024” എന്ന പേരിൽ റോമിൽ കാരിത്താസ് ഇറ്റലി ബാല്യ, കൗമാര കാലഘട്ടങ്ങളിലെ അവകാശങ്ങളെക്കുറിച്ച് ബിനാലെയ്ക്ക് വ്യാഴാഴ്ച മെയ് 30 ന് തുടക്കം കുറിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ആ കുട്ടികൾക്കും കൗമാരക്കാർക്കുമായി ഭാവി ഇന്നു കെട്ടിപ്പടുക്കുക എന്നതാണ് ഇംപോസിബിൽ 2024 കൊണ്ട് ലക്ഷം മാക്കുന്നത്. സേവ് ദ ചിൽഡ്രൻ സംഘടിപ്പിച്ച പരിപാടിക്ക് ഇറ്റാലിയൻ റിപ്പബ്ലിക്കിന്റെ പ്രസിഡന്റിന്റെ മെഡൽ ലഭിച്ചു.

15-16 വയസ്സ് പ്രായമുള്ള കൗമാരക്കാരുടെ പ്രതിനിധികളായി തിരഞ്ഞെടുത്തവരിൽ നടത്തിയ പുതിയ പഠനത്തിന്റെ കണ്ടെത്തലുകൾ അനാവരണം ചെയ്തുകൊണ്ട് ഉദ്ഘാടന ദിവസം "കുട്ടികളുടെ ദാരിദ്ര്യവും അഭിലാഷങ്ങളും: ഇറ്റലിയിലേക്ക്  ഒരു എത്തിനോട്ടം" എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഭൗതിക ദാരിദ്ര്യം കുട്ടികളുടെ വിദ്യാഭ്യാസ, ജീവിത യാത്രയിൽ ചെലുത്തുന്ന സ്വാധീനം പരിശോധിക്കാൻ ലക്ഷ്യമിട്ടുള്ളതായരുന്നു ഈ ഗവേഷണം. കൂടാതെ, ഈ ഗവേഷണത്തിൽ  ദാരിദ്ര്യത്തിൽ ജീവിക്കുകയും കാരിത്താസിൽ നിന്ന് സഹായം തേടുകയും ചെയ്യുന്ന മൂന്ന് വയസ്സ് വരെ പ്രായമുള്ള കുട്ടികളുടെ മാതാപിതാക്കളുടെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും  കാരിത്താസ് ഇറ്റലി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

യൂറോപ്യൻ യൂണിയന്റെ  കമ്മീഷണർ ഫോർ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ അഫയേഴ്സ് പാവൊള്ളാ ജെന്റിലോണിയും, സേവ് ദ ചിൽഡ്രൺന്റെ  പ്രസിഡണ്ട് മരിയ തെരേസബെല്ലൂച്ചി, ഇറ്റാലിയൻ മെത്രാൻ സമിതിയുടെ സെക്രട്ടറി ജനറൽ മോൺ. ജുസെപ്പെ ബാതുരി തുടങ്ങിയ പ്രമുഖർ അവിടെ സംസാരിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2024, 13:54