ഫ്രാൻസിസ് പാപ്പായുടെ ഫാത്തിമ സന്ദർശന വേളയിൽ  ഫ്രാൻസിസ് പാപ്പായുടെ ഫാത്തിമ സന്ദർശന വേളയിൽ   (ANSA)

കുട്ടികളുടെ സാന്ത്വനപരിചരണ പരിശീലനം റോമിൽ

കുട്ടികളുടെ സാന്ത്വനപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ സ്വഭാവവൈശിഷ്ട്യതകളെ എടുത്തു പറഞ്ഞുകൊണ്ടും, അവർ പാലിക്കുന്ന ജീവിതക്രമങ്ങളെ മറ്റുള്ളവർക്ക് പങ്കുവച്ചുകൊണ്ടും റോമിൽ ഒരു സമ്മേളനം സംഘടിപ്പിക്കുന്നു.

ഫാ.ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കുട്ടികളുടെ സാന്ത്വനപരിചരണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളുടെ സ്വഭാവവൈശിഷ്ട്യതകളെ എടുത്തു പറഞ്ഞുകൊണ്ടും, അവർ പാലിക്കുന്ന ജീവിതക്രമങ്ങളെ  മറ്റുള്ളവർക്ക് പങ്കുവച്ചുകൊണ്ടും റോമിൽ ഒരു സമ്മേളനം സംഘടിപ്പിക്കുന്നു. ജൂൺ മാസം എട്ടാം തീയതി ശനിയാഴ്ചയാണ് റോമിലെ ത്രസ്തേവേരയിലെ ഫ്രാൻസിസ് ഡി സെയ്ൽസ്  പരിശീലനകേന്ദ്രത്തിൽ വച്ച് സമ്മേളനം നടക്കുന്നത്.

മരണാസന്നരായ കുട്ടികളുടെ പരിചരണത്തിൽ വൈദ്യശാസ്ത്രസംബന്ധിയായ കാര്യങ്ങൾ മാത്രമല്ല, കുട്ടികളുടെയും അവരുടെ കുടുംബങ്ങളുടെയും വൈകാരികവും സാമൂഹികവും മാനസികവുമായ ക്ഷേമം കൂടി പരിഗണിക്കേണ്ടതിൻ്റെ ആവശ്യകതയാണ് യോഗത്തിൻ്റെ പ്രധാന ആശയം.

പരിചരിക്കുന്ന ആളുടെ വ്യക്തിത്വത്തിന്റെ പ്രാധാന്യവും, കുട്ടിയുടെ ജീവിതത്തിന്മേലുള്ള അടിസ്ഥാനപരമായ പങ്കും ഒഴിച്ചുകൂടാനാവാത്തതാണെന്നും, ഈ ഒരു അവബോധം എല്ലാവരിലും സൃഷ്ടിക്കുന്നതിനു കൂടിയാണ് ഇത്തരത്തിൽ ഒരു യോഗം വിളിച്ചുചേർത്തിരിക്കുന്നത്.

റോമിലെ, വിവിധ ശിശുപരിചരണ ആശുപത്രികളിലെ വിദഗ്ധരായ ഡോക്ടർമാർ യോഗത്തിൽ സംബന്ധിച്ചു സംസാരിക്കും. പീറ്റർ പാൻ സംഘടനയുടെ നേതൃത്വത്തിലാണ് ഈ യോഗം സംഘടിപ്പിക്കുന്നത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

29 May 2024, 14:33