തിരയുക

സിറിയയിൽ നിന്നുള്ള ദൃശ്യം സിറിയയിൽ നിന്നുള്ള ദൃശ്യം   (AFP or licensors)

കുട്ടികളുടെ അവകാശസംരക്ഷണ ബോധവൽക്കരണ സംരംഭം ഇറ്റലിയിൽ

കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യൂണിസെഫ് സംഘടനയുടെ നേതൃത്വത്തിൽ ഇറ്റലിയിൽ "പൊതുവായ അവകാശങ്ങൾ" എന്ന പേരിൽ ബോധവൽക്കരണ സംരംഭം ആരംഭിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

കുട്ടികളുടെയും കൗമാരക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി യൂണിസെഫ് സംഘടനയുടെ നേതൃത്വത്തിൽ ഇറ്റലിയിൽ "പൊതുവായ അവകാശങ്ങൾ" എന്ന പേരിൽ ബോധവൽക്കരണ സംരംഭം ആരംഭിച്ചു. കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ വ്യവസ്ഥകൾ  ഇറ്റലി അംഗീകരിച്ചതിൻ്റെ 33-ാം വാർഷികത്തിലാണ് ഈ ബോധവത്കരണകാമ്പയിനു തുടക്കം കുറിക്കുന്നത്.

കുട്ടികളുടെ അവകാശങ്ങൾ സംബന്ധിച്ച ഐക്യരാഷ്ട്രസഭയുടെ മാനദണ്ഡങ്ങളിൽ   പ്രതിപാദിച്ചിരിക്കുന്ന അവകാശങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനൊപ്പം, പാരിസ്ഥിതിക സുസ്ഥിരതയും, പ്രായപൂർത്തിയാകാത്തവരുടെ ആരോഗ്യത്തിന് ഹരിത ഇടങ്ങളുടെ പ്രാധാന്യവും കാമ്പയിൻ ലക്‌ഷ്യം വയ്ക്കുന്നുണ്ട്.

ശുദ്ധവും ആരോഗ്യകരവും സുസ്ഥിരവുമായ അന്തരീക്ഷം അതിൽത്തന്നെ ഒരു മനുഷ്യാവകാശമാണെന്നതിനാൽ പൊതു ഹരിത ഇടങ്ങളുടെ സാന്നിധ്യം   പ്രായപൂർത്തിയാകാത്തവരുടെ ആരോഗ്യത്തിനും ശാരീരികവും മാനസികവും സാമൂഹികവുമായ വികസനത്തിന് കാര്യമായ നേട്ടങ്ങൾ കൈവരുത്തുമെന്ന് സംഘടന വിലയിരുത്തുന്നു.

മലിനീകരണവും കാലാവസ്ഥാ പ്രതിസന്ധിയും കനത്ത ആഘാതം സൃഷ്ടിക്കുന്ന ഈ കാലഘട്ടത്തിൽ, രാഷ്ട്രം ഒറ്റക്കെട്ടായി അതിനെതിരെ പോരാടേണ്ടതിന്റെ ആവശ്യകതയും ബോധവത്ക്കരണസംരംഭം മുൻപോട്ടു വയ്ക്കുന്നു

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

22 May 2024, 12:31