അമേരിക്കയിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം തുടരുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാൻ ന്യൂസ്
അമേരിക്ക൯ സർവ്വകലാശാലകളിൽ ഗാസ യുദ്ധവുമായി ബന്ധപ്പെട്ട വിദ്യാർത്ഥി പ്രതിഷേധം തുടരുകയാണ്. ലോസ് ഏഞ്ചൽസിലെ കാലിഫോർണിയ സർവ്വകലാശാലയിൽ (യുസിഎൽഎ) നൂറുകണക്കിന് പലസ്തീൻ അനുകൂല പ്രകടനക്കാർ ക്യാമ്പസിൽ സ്ഥാപിച്ച പ്രതിരോധ തമ്പുകളിൽ തുടരുകയാണ്.
പ്രതിഷേധക്കാരുടെ നേരെ ഇന്നലെ ഇസ്രായേൽ അനുകൂല ഗ്രൂപ്പുകൾ എത്തിയതോടെ സംഘർഷമുണ്ടായതായും പതിനഞ്ച് പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്.
അതേസമയം, അരിസോണ സർവ്വകലാശാലയിൽ, പലസ്തീൻ അനുകൂലരെയും, ഇസ്രായേൽ അനുകൂലരെയും പിരിച്ചുവിടാൻ ടക്സണിലെ പോലീസ് സേന റബ്ബർ ബുള്ളറ്റുകളും കുരുമുളക് സ്പ്രേയും ഉപയോഗിച്ചു. ടെക്സസ് സർവ്വകലാശാലയിൽ ഡാളസ് പോലീസ് പ്രതിഷേധ ക്യാമ്പ് ഒഴിപ്പിക്കുകയും പതിനേഴ് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഗാസ സംഘർഷവുമായി ബന്ധപ്പെട്ട് യുഎസ് സർവ്വകലാശാലകളിൽ പ്രതിഷേധം തുടരുകയാണ്. ലോസ് ഏഞ്ചല്സിലെ യുസിഎൽഎയിൽ തമ്പടിച്ചിരിക്കുന്ന പലസ്തീൻ അനുകൂല പ്രതിഷേധക്കാരോടു പോലീസ് പിരിഞ്ഞുപോകാ൯ ഉത്തരവിട്ടിട്ടും അവർ പോലീസുമായി ഏറ്റുമുട്ടി. അരിസോണ സർവ്വകലാശാലയിലും ടെക്സസ് സർവ്വകലാശാലയിലും സമാനമായ സംഭവങ്ങളും ഏറ്റുമുട്ടലുകളും അതിന്റെ ഫലമായി പരിക്കുകളും അറസ്റ്റുകളും ഉണ്ടായിട്ടുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: