ഗാസയിലെ യുദ്ധ മുഖം. ഗാസയിലെ യുദ്ധ മുഖം. 

ഫിലാഡെല്ഫി ഇടനാഴിയുടെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തു

ഈജിപ്തും ഗാസയും തമ്മിലുള്ള അതിർത്തിയിൽ പ്രവർത്തിക്കുന്ന പ്രദേശമായ ഫിലാഡെല്ഫി കോറിഡോറിന്റെ നിയന്ത്രണം ഇസ്രായേൽ സൈന്യം ഏറ്റെടുത്തു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ഗാസയിലേക്കുള്ള ഹമാസിന്റെ ആയുധക്കടത്ത് തടയുകയാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) വക്താവ് ഡാനിയല് ഹഗാരി പറഞ്ഞു. ഓപ്പറേഷനിൽ ആയുധക്കടത്തിന് ഉപയോഗിച്ച 20 ഓളം തുരങ്കങ്ങൾ ഇസ്രായേൽ സേന കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ഇസ്രായേലും ഈജിപ്തും തമ്മിലുള്ള 1982 ലെ സമാധാന കരാറിനെത്തുടർന്നാണ് 14 കിലോമീറ്റർ നീളുന്ന ഫിലാഡെൽഫി ഇടനാഴി സ്ഥാപിതമായത്. ഈ വർഷം മുഴുവ൯ സംഘർഷം തുടരുമെന്നാണ് ഇസ്രായേലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സച്ചി ഹനെഗ്ബി പ്രവചിക്കുന്നത്.

റാഫയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തെ 50 ലധികം ഐക്യരാഷ്ട്രര സഭയുടെ വിദഗ്ധർ അപലപിച്ചു. ഗാസയിലേക്കുള്ള തടസ്സമില്ലാത്ത മാനുഷിക പ്രവേശനത്തിനും ഉപരോധം അവസാനിപ്പിക്കുന്നതിനും അവർ ആഹ്വാനം ചെയ്തു, മേഖലയിലെ ദുരിതാശ്വാസത്തിന്റെ അടിയന്തിര ആവശ്യകത ഉയർത്തിക്കാട്ടി.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

31 May 2024, 14:09