അഫ്ഗാനിസ്ഥാനിൽ ഗുരുതരാവസ്ഥ തുടരുന്നു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ലോക ആരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പറയുന്നതനുസരിച്ച്, വരും ദിവസങ്ങളിൽ വീണ്ടും മോശമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്.
300 ഓളം പേരെങ്കിലും മരണമടഞ്ഞ ബഗ്ലാൻ പ്രവിശ്യയിൽ നിന്ന്, " ഇപ്പോഴും പലായനം ചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ആളുകൾക്ക് അടിയന്തിരമായി ഭക്ഷണവും പാർപ്പിടവും മറ്റു സഹായങ്ങളും ആവശ്യമാണ്" എന്ന് ലോക ആരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
നിരവധി ഗ്രാമങ്ങൾക്ക് സാരമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്, വൈദ്യുതിയും വിതരണവും ഇന്റെർനെറ്റും തകരാറിലായതു കാരണം പലർക്കും തങ്ങളുടെ ആവശ്യങ്ങൾ അറിയിക്കാൻ മാർഗ്ഗമില്ല. കൂടാതെ, നിരവധി റോഡുകൾ തകർന്നത്, ദുരിതാശ്വാസ പ്രവർത്തനങ്ങൾ സങ്കീർണ്ണമാക്കി.
വടക്കൻ പ്രവിശ്യകളിൽ ആയിരക്കണക്കിന് വീടുകൾ നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്, കൂടാതെ ധാരാളം കന്നുകാലികൾ ഒലിച്ചുപോയി, അതേസമയം കൃഷി ചെയ്തിരുന്ന വിശാലമായ പ്രദേശങ്ങൾ മുഴുവൻ വെള്ളത്തിനടിയിലാണ്. വെള്ളപ്പൊക്കം ഈ മേഖലയിലെ മാനുഷിക പ്രതിസന്ധിയെ കൂടുതൽ വഷളാക്കിയിട്ടുണ്ടെന്ന് വ്യക്തമാണ്, അതിനാൽ അടിയന്തിരവും ഏകോപിതവുമായ ശ്രമങ്ങൾ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: