സുഡാനിൽ ബോംബാക്രമണത്തിൽ ആശുപത്രി ആക്രമിക്കപ്പെട്ടു
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
സ്ഫോടനത്തിൽ ഒരു സന്നദ്ധപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേരെങ്കിലും കൊല്ലപ്പെട്ടു.
കഴിഞ്ഞ വർഷം ഏപ്രിലിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതുമുതൽ സുഡാനെ ബാധിച്ചിരിക്കുന്ന അക്രമത്തിന്റെ രൂക്ഷവും വിവേചനരഹിതവുമായ സ്വഭാവമാണ് ഈ ദാരുണമായ സംഭവം അടിവരയിടുന്നത്.
യുദ്ധത്തിൽ തകർന്ന പ്രദേശത്ത് അവശ്യ വൈദ്യ ശുശ്രൂഷാ സേവനങ്ങൾ പ്രദാനം ചെയ്യുന്ന അൽ നാവോ മേഖലയിൽ ഇപ്പോഴും പ്രവർത്തിക്കുന്ന ഏറ്റവും വലിയ പൊതു ആരോഗ്യ കേന്ദ്രമായിരുന്നു അത്.
ഈ സുപ്രധാന ആരോഗ്യ സംരക്ഷണ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം സുഡാനിലെ ജനങ്ങൾ നേരിടുന്ന ഗുരുതരമായ മാനുഷിക പ്രതിസന്ധിയെ എടുത്തുകാണിക്കുന്നു, കാരണം ആശുപത്രികളേയും ഉദ്യോഗസ്ഥരേയുമാണ് നടന്നുകൊണ്ടിരിക്കുന്ന സംഘട്ടനത്തിൽ ലക്ഷ്യമാക്കി വരുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: