തിരയുക

ഇന്ത്യയിൽ നിന്നുള്ള ദൃശ്യം ഇന്ത്യയിൽ നിന്നുള്ള ദൃശ്യം   (AFP or licensors)

അന്തരീക്ഷമലിനീകരണം മരണനിരക്ക് ഉയർത്തുന്നു

അന്തരീക്ഷമലിനീകരണം മനുഷ്യജീവന് ഏറെ ഭീഷണിയുയർത്തുന്നുവെന്ന് യൂണിസെഫ് സംഘടന പുറത്തുവിട്ട പത്രക്കുറിപ്പിൽ എടുത്തു പറയുന്നു.

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

ആഗോളതലത്തിൽ 8.1 ദശലക്ഷം മരണങ്ങൾക്ക് കാരണമായ വായു മലിനീകരണം, വലിയ അപകടഘടകമായി വിലയിരുത്തിക്കൊണ്ട് യൂണിസെഫ് സംഘടനാ പത്രക്കുറിപ്പ് പ്രസിദ്ധീകരിച്ചു. 5 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പോലും മരണത്തിനുള്ള രണ്ടാമത്തെ അപകട ഘടകമായി മാറുന്നുവെന്നാണ് പഠനങ്ങൾ വെളിപ്പെടുത്തുന്നത്. പോഷകാഹാരക്കുറവിനു ശേഷമുള്ള വലിയ അപകടസാധ്യതയാണ് വായുമലിനീകരണം സമൂഹത്തിൽ ചെലുത്തുന്നത്.

മലിനമായ ഇന്ധനങ്ങൾ ഉപയോഗിച്ച് വീട്ടിൽ പാചകം ചെയ്യുന്നതിലൂടെ, ആഫ്രിക്കയിലും ഏഷ്യയിലുമുള്ള നിരവധി കുട്ടികളുടെ ജീവനുകളാണ് അപകടത്തിൽപെടുന്നതെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 2.5 മൈക്രോമീറ്ററിൽ താഴെ മാത്രം വ്യാസമുള്ള മലിനീകരിക്കപ്പെട്ട ഈ  ചെറിയ കണികകൾ  ശ്വാസകോശത്തിൽ തന്നെ നിലനിൽക്കുകയും, രക്തധമനികളിൽ  പ്രവേശിക്കുകയും ചെയ്യുന്നു, ഇത് പല അവയവ വ്യവസ്ഥകളെയും ബാധിക്കുകയും മുതിർന്നവരിൽ ഹൃദ്രോഗം, സ്ട്രോക്ക്, പ്രമേഹം തുടങ്ങിയ സാംക്രമികേതര രോഗങ്ങളുടെ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

അതിനാൽ വായുമലിനീകരണം കുറക്കുന്നതിനുള്ള നടപടികൾ ഓരോ രാജ്യങ്ങളിലും ത്വരിതഗതിയിൽ ആരംഭിക്കണമെന്നും, ഇവയ്ക്ക്  ശാശ്വതമായ ഒരു പരിഹാരം കണ്ടെത്തുവാൻ കൂട്ടായി പ്രവർത്തിക്കണമെന്നും സംഘടന, വിവിധ  സർക്കാരുകളോട് ആവശ്യപ്പെടുന്നു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

19 June 2024, 13:43