തിരയുക

സിറിയയിൽ നിന്നുള്ള കാഴ്ച്ച സിറിയയിൽ നിന്നുള്ള കാഴ്ച്ച   (AFP or licensors)

കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയണം യൂണിസെഫ് സംഘടന

അക്രമത്തിനിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ ജൂൺ മാസം നാലാം തീയതി, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂണിസെഫ് സംഘടന വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

അക്രമത്തിനിരയായ നിഷ്കളങ്കരായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായ ജൂൺ മാസം നാലാം തീയതി, കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയണമെന്നാവശ്യപ്പെട്ടുകൊണ്ട് യൂണിസെഫ് സംഘടന വാർത്താക്കുറിപ്പ് പ്രസിദ്ധീകരിച്ചു. ലോകത്തിൽ 1 ബില്യൺ കുട്ടികൾ വിവിധ അക്രമങ്ങൾക്ക് വിധേയരാകുന്നുവെന്ന വിവരവും സംഘടന പങ്കുവച്ചു. പ്രായപൂർത്തിയാകാത്തവർക്കെതിരായ ഗാർഹിക പീഡനത്തെ എടുത്തു കാണിക്കുന്ന "ഹൗസ് ഓഫ് ടെറർ" എന്ന ഹ്രസ്വചിത്രവും സംഘടന പ്രകാശനം ചെയ്തു. ഇറ്റാലിയൻ വംശജനായ  ഫ്രാഞ്ചെസ്‌കോ കലാബ്രീസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഓരോ വർഷവും കുട്ടികൾക്കെതിരായ ശാരീരികവും വൈകാരികവും ലൈംഗികവുമായ അക്രമങ്ങൾ കൂടിവരുന്നതായും സംഘടന മുന്നറിയിപ്പ് നൽകുന്നു. ഇത്തരത്തിലുളള ആക്രമണങ്ങൾ  തടയുന്നതിന് സർക്കാരുകളുടെ കൂടുതൽ  സഹകരണവും, സംഘടനകളുടെ കാര്യക്ഷമമായ പ്രവർത്തനങ്ങളും യൂണിസെഫ് ആഹ്വാനം ചെയ്യുന്നു.

കുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയുന്നതിനും പ്രതിരോധിക്കുന്നതിനും സുരക്ഷിതമായ അന്തരീക്ഷം പ്രോത്സാഹിപ്പിക്കുന്നതിനും കുട്ടികളെ എല്ലാത്തരം അക്രമങ്ങളിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള നിയമങ്ങളെ ത്വരിതപ്പെടുത്തുന്നതിനും  യൂണിസെഫ് സംഘടന മുൻഗണന നൽകുന്നുവെന്നും, വിവിധ സർക്കാരുകളുമായി സഹകരിച്ച് പ്രവർത്തിക്കുമെന്നും വാർത്താകുറിപ്പിൽ അടിവരയിട്ടു പറഞ്ഞു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 June 2024, 10:29