തെക്കൻ ഗാസയിൽ തന്ത്രപരമായ വെടിനിറുത്തൽ പ്രഖ്യാപിച്ച് ഇസ്രായേൽ
സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്
ഖരിം ഷലോം അതിർത്തി മുതൽ സലാ അൽ ദിൻ റോഡു വരെയുള്ള ഹൈവേയിലായിരിക്കും വെടിനിറുത്തൽ. ഗാസയിൽ സഹായ വിതരണത്തിന് തടസ്സങ്ങൾ നേരിടുന്നതായി പല പ്രാവശ്യം സഹായമെത്തിക്കുന്ന സംഘടനകൾ റിപ്പോർട്ടു ചെയ്തിരുന്നു. സഹായത്തിനുള്ള വസ്തുവകകളുമായി പോയ ഒരു വാഹനത്തിന് ആവശ്യമായ രേഖകൾ ഉണ്ടായിരുന്നിട്ടും വടക്കൻ ഗാസയിലേക്ക് പ്രവേശനം നിഷേധിച്ചതായി ഐക്യരാഷ്ട്രസഭയുടെ കുട്ടികൾക്കായുള്ള സംഘടന യൂണിസെഫ് അറിയിച്ചു. വാഹനത്തിലുണ്ടായിരുന്ന യൂണിസെഫിന്റെ വക്താവ് ഇതൊരു പതിവു സംഭവമായി തീർന്നിട്ടുണ്ടെന്നും കൂട്ടിച്ചേർത്തു.
അതേ സമയം റഫായിൽ ശനിയാഴ്ച ഹമാസിന്റെ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട എട്ട് സൈനീകരുടെ പേരുവിവരങ്ങൾ ഇസ്രായേൽ സൈന്യം പുറത്തുവിട്ടു. ജെറൂസലേമിൽ നിന്നുള്ള റിപ്പോർട്ട് അനുസരിച്ച് റാഫായിലെ രാത്രി ദൗത്യവും കഴിഞ്ഞ് തങ്ങളുടെ ആസ്ഥാനത്തേക്ക് മടങ്ങുകയായിരുന്ന സൈനികരാണ് ആക്രമത്തിൽ ഉൾപ്പെട്ടത്.
ഇസ്രായേലിന്റെ പ്രധാനമന്ത്രി നെതന്യാഹു ഇതൊരു ബുദ്ധിമുട്ടേറിയ യുദ്ധമാണെന്നും എന്നാൽ രാജ്യം ഹമാസ്സിനെ നശിപ്പിക്കുന്നതിലും ഗാസയിൽ തടവിലുള്ള ഇസ്രായേലി പൗരന്മാരെ മോചിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് എന്ന് ശനിയാഴ്ച സംസാരിക്കവെ അറിയിച്ചു.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: