തിരയുക

ഫ്രാൻസിസ് പാപ്പായും, അല് അസ്ഹറിലെ  ഗ്രാൻഡ് ഇമാം അഹമ്മദ് അൽ ത്വയ്യിബും ഫ്രാൻസിസ് പാപ്പായും, അല് അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹമ്മദ് അൽ ത്വയ്യിബും   (Vatican Media)

2025 സായിദ് അവാർഡുകൾക്ക് വേണ്ടിയുള്ള നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചു

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്ഥാപകൻ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം മനുഷ്യസാഹോദര്യ മേഖലയിൽ സംഭാവനകൾ നൽകുന്നവർക്കുള്ള 2025 സായിദ് അവാർഡുകൾക്ക് വേണ്ടിയുള്ള നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചു

ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി

യുണൈറ്റഡ് അറബ് എമിറേറ്റ്സ് സ്ഥാപകൻ അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ സ്മരണാർത്ഥം മനുഷ്യസാഹോദര്യ മേഖലയിൽ സംഭാവനകൾ നൽകുന്നവർക്കുള്ള 2025 സായിദ് അവാർഡുകൾക്ക് വേണ്ടിയുള്ള നാമനിർദ്ദേശ പ്രക്രിയ ആരംഭിച്ചു.

ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സമൂഹ  വികസനം, അഭയാർഥി പുനരധിവാസം, വനിതാ, യുവജന ശാക്തീകരണം എന്നിവയുൾപ്പെടെ വൈവിധ്യമാർന്ന മേഖലകളിലെ മാനുഷിക ശ്രമങ്ങളെ പിന്തുണയ്ക്കുന്നവർക്കാണ് അവാർഡുകൾ സമ്മാനിക്കുന്നത്. ഒരു ദശലക്ഷം യുഎസ് ഡോളർ ആണ്  സമ്മാനത്തുകയായി നൽകുന്നത്.

ലോകമെമ്പാടുമുള്ള മനുഷ്യ സാഹോദര്യവും ഐക്യദാർഢ്യവും മുന്നോട്ട് കൊണ്ടുപോകുന്നതിനായി പ്രവർത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും ബഹുമാനിക്കുന്നതിനു  വേണ്ടിയാണ് സായിദ് അവാർഡുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. 2024 ജൂൺ 3 മുതൽ ഒക്ടോബർ 1 വരെ സയീദ് അവാർഡ് സമിതിയുടെ ഔദ്യോഗിക വെബ്സൈറ്റായ https://zayedaward.org/ വഴിയാണ് നാമനിർദേശങ്ങൾ സമർപ്പിക്കേണ്ടത്.

മനുഷ്യസാഹോദര്യത്തിനുവേണ്ടിയുള്ള ഉന്നത സമിതി നൽകുന്ന ഒരു ആഗോള സ്വതന്ത്ര അവാർഡാണ് സയീദ് അവാർഡ്. എല്ലാ വർഷവും അന്താരാഷ്ട്ര മാനവ സാഹോദര്യ ദിനമായ ഫെബ്രുവരി 4 നോട് അടുത്താണ് അവാർഡുകൾ സമ്മാനിക്കുന്നത്. തദവസരത്തിൽ, അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പാത പിന്തുടർന്ന് മാനുഷിക പരിശ്രമങ്ങളും സ്വാധീനവും പുലർത്തിയവരെ അബുദാബി സ്ഥാപക സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ ആദരിക്കുന്നു.

2019 ൽ ഫ്രാൻസിസ് പാപ്പായും, അല് അസ്ഹറിലെ  ഗ്രാൻഡ് ഇമാം അഹമ്മദ് അൽ ത്വയ്യിബും തമ്മിൽ നടത്തിയ സൗഹൃദ കൂടിക്കാഴ്ചയ്ക്കുശേഷമാണ്, ഈ പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയത്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

04 June 2024, 10:35