ഗാസയിലെ യുദ്ധ മുഖം. ഗാസയിലെ യുദ്ധ മുഖം.  (AFP or licensors)

ഗാസയെ കൈവിടില്ലെന്ന് ഐക്യരാഷ്ട്രസഭ

ഗസ്സയോടുള്ള പ്രതിബദ്ധത ഐക്യരാഷ്ട്രസഭ ആവർത്തിച്ചു.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

ന്യൂയോർക്കിലെ ഐക്യരാഷ്ട്രസഭ വക്താവ് സ്റ്റെഫാ൯ ഡുജാറിക്കാണ് ഈ ഉറപ്പ് നൽകിയത്. 'ഞങ്ങൾ പിന്മാറില്ല." ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിലെ വെല്ലുവിളികളെ അഭിസംബോധന ചെയ്തുകൊണ്ട് സ്റ്റെഫാ൯ പറഞ്ഞു.

ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് വാഷിംഗ്ടൺ സന്ദർശനം അവസാനിപ്പിക്കുന്നതിനിടെയാണ് ഈ പ്രസ്താവനകൾ നടത്തിയത്. "കാര്യമായ പുരോഗതി കൈവരിച്ചിട്ടുണ്ട്," ഗാലന്റ് പറഞ്ഞു.

അതേസമയം, ഈജിപ്തും യുണൈറ്റഡ് അറബ് എമിറേറ്റുകളും ഗാസയിലെ യുദ്ധാനന്തര സുരക്ഷാ സേനയിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ചതായി "ടൈംസ് ഓഫ് ഇസ്രായേൽ" റിപ്പോർട്ട് ചെയ്യുന്നു.

പലസ്തീനിൽ ജെനിനിൽ നടന്ന ഓപ്പറേഷനിൽ ഒരു ഇസ്രായേൽ സൈനിക൯ കൊല്ലപ്പെടുകയും 15പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2024, 13:26