തിരയുക

ഗാസയിലെ സംഘട്ടന മേഖല. ഗാസയിലെ സംഘട്ടന മേഖല. 

യുണിസെഫ്: ഗാസയിലെ നിരന്തരമായ ആക്രമണം കുട്ടികളുടെ പേടി സ്വപ്നം

കഴിഞ്ഞ എട്ട് മാസമായി ഗാസയിൽ നടക്കുന്ന തുടർച്ചയായ ആക്രമണത്തിൽ കുട്ടികൾ നേരിടുന്ന മാനസീകവും ശാരീരികവുമായ സഹനങ്ങളെക്കുറിച്ച് മധ്യ കിഴക്കിലെയും വടക്കേ ആഫ്രിക്കയിലെയും യുണിസെഫ് റീജിയണൽ ഡയറക്ടർ അഡെൽ ഖോദർ പ്രസ്താവനയിറക്കി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

അൽ നുസെറത്ത് ക്യാമ്പിലെ സാധാരണക്കാർക്ക് അഭയം നൽകുന്ന ഒരു സ്‌കൂളിന് നേരെ രാത്രിയിൽ നടന്ന ഭീകരമായ ആക്രമണം ഉൾപ്പെടെ കഴിഞ്ഞ പത്ത് ദിവസങ്ങളിൽ മാത്രം റാഫയിൽ പലയിടത്തും, കുട്ടികൾ കത്തിക്കരിഞ്ഞ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. എന്നാൽ ഇത് കഴിഞ്ഞ പത്തു ദിവസത്തെ മാത്രം കാര്യമാണ്.

എന്നാൽ കഴിഞ്ഞ എട്ട് മാസമായി, ഗാസയിലെ കുട്ടികൾ നിരന്തരമായ ഭയത്തിന്റെയും കഷ്ടപ്പാടുകളുടെയും അവസ്ഥയിലാണ് ജീവിക്കുന്നത്. നടന്നുകൊണ്ടിരിക്കുന്ന അക്രമം സങ്കൽപ്പിക്കാനാവാത്ത നാശത്തിന്റെയും കഷ്ടപ്പാടുകളുടെയും വേദനയുടെയും ഒരു പാത അവശേഷിപ്പിച്ചിട്ടുള്ളതെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ല എന്നും ഖോദർ പ്രസ്താവനയിൽ പറഞ്ഞു.

തുടർച്ചയായ ബോംബാക്രമണം മൂലം ഗാസയിൽ കുട്ടികൾക്ക് സുരക്ഷിതമായ ഒരിടവുമില്ലെന്നത് വേദനാജനകമാണെന്ന് അദ്ദേഹം  വ്യക്തമാക്കി. അക്രമം തടയുന്നതിനും ഗാസയിലെ ഏറ്റവും ദുർബലരായ നിവാസികളെ സംരക്ഷിക്കുന്നതിനുമുള്ള അടിയന്തര നടപടിയുടെ ഉടൻ ആവശ്യമാണെന്ന് യുനിസെഫിന്റെ പ്രസ്താവന അടിവരയിടുന്നു.

അടിയന്തര നടപടി വൈകിയാൽ ലോകത്തിന്റെ കൺമുന്നിൽ കൂടുതൽ കുട്ടികൾ കൊല്ലപ്പെടുന്നത് തുടരുമെന്നും ഖോദർ മുന്നറിയിപ്പ് നൽകി. ഗാസയിലെ കുട്ടികളുടെ സുരക്ഷിതത്വവും ക്ഷേമവും ഉറപ്പാക്കാൻ അക്രമം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ഇടപെടാനും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

07 June 2024, 14:21