സുഡാനിലെ ദുരന്ത ജീവിതം. സുഡാനിലെ ദുരന്ത ജീവിതം.  (AFP or licensors)

സുഡാനിൽ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയെന്ന് യുണിസെഫ്

സുഡാനിലേക്കുള്ള ഒരു ദൗത്യത്തിനുശേഷം, യുണിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർ കാതറിൻ റസ്സൽ, സംഘർഷം ഒരു വർഷം പിന്നിടുമ്പോൾ രാജ്യത്തെ കുട്ടികൾ നേരിടുന്ന ദുരിതങ്ങൾ ഉയർത്തിക്കാട്ടി.

സി. റൂബിനി ചിന്നപ്പ൯ സി.റ്റി.സി, വത്തിക്കാ൯ ന്യൂസ്

സുഡാനിലെ 24 ദശലക്ഷം കുട്ടികളിൽ പകുതിയിലധികം പേർക്കും അടിയന്തിരമായി മാനുഷിക സഹായം ആവശ്യമാണ്.

"ലോകത്തിലെ കുട്ടികളുടെ ഏറ്റവും വലിയ കുടിയൊഴിപ്പിക്കൽ പ്രതിസന്ധിയാണിത്. കുട്ടികൾ യുദ്ധം ആരംഭിക്കുന്നില്ല, പക്ഷേ അവരാണ് ഏറ്റവും കൂടുതൽ വില നൽകുന്നത്, "റസ്സൽ ഊന്നിപ്പറഞ്ഞു.

അഞ്ച് വയസ്സിന് താഴെയുള്ള കുറഞ്ഞത് നാല് ദശലക്ഷം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കുന്നു, 730,000 പേർ ദാരുണമായ മരണസാധ്യതയിലാണ്. "യുദ്ധം കുടിയൊഴിപ്പിക്കൽ, രോഗം, പട്ടിണി എന്നിവ മാരകമായി കുട്ടികളെ ബാധിക്കുന്നു; സംഘർഷം മൂലമുണ്ടായ ക്ഷാമത്തിനും കുട്ടികളുടെ ജീവൻ നഷ്ടപ്പെടുന്നതിനും അനുയോജ്യമായ കൊടുങ്കാറ്റാണിത്," റസ്സൽ പ്രഖ്യാപിച്ചു.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

28 June 2024, 13:18