ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യയും ഹിരോഷിമ സമ്മേളനത്തിൽ, 9/07/24 ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യയും ഹിരോഷിമ സമ്മേളനത്തിൽ, 9/07/24  (cem)

നിർമ്മിത ബുദ്ധിയെ അധികരിച്ച് വിവിധ മതപ്രതിനിധികളുടെ സമ്മേളനം ജപ്പാനിൽ!

“നിർമ്മിത ബുദ്ധിയുടെ നൈതികത സമാധാനത്തിന്: ലോകമതങ്ങൾ റോം ആഹ്വാനത്തോടുള്ള പ്രതിബദ്ധതയിൽ” എന്ന പ്രമേയവുമായി വിവിധമത പ്രതിനിധികൾ ഹിരോഷിമയിൽ സമ്മേളിച്ചിരിക്കുന്നു. 9,10 തീയതികളിലാണ് ഈ സമ്മേളനം.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

നിർമ്മിത ബുദ്ധിയുടെ ധാർമ്മികതയെ അധികരിച്ച് വിധമത പ്രതിനിധികളുടെ ഒരു ദ്വിദിന സമ്മേളനം ജപ്പാനിലെ ഹിരോഷിമയിൽ നടക്കുന്നു.

9-10 തീയതികളിലാണ് ഈ സമ്മേളനം. “നിർമ്മിത ബുദ്ധിയുടെ നൈതികത സമാധാനത്തിന്: ലോകമതങ്ങൾ റോം ആഹ്വാനത്തോടുള്ള പ്രതിബദ്ധതയിൽ” എന്നതാണ് സമ്മേളനത്തിൻറെ വിചിന്തന പ്രമേയം.

ജീവനുവേണ്ടിയുള്ള പൊന്തിഫിക്കൽ അക്കാദമിയുടെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് വിൻചേൻസൊ പാല്യയും ഈ സമ്മേളനത്തിൽ സംബന്ധിക്കുന്നുണ്ട്.  വിനാശകരമായ സാങ്കേതികവിദ്യയുടെ ദുരന്തഫലങ്ങളുടെയും ശാന്തിക്കായുള്ള അടങ്ങാത്ത ദാഹത്തിൻറെയും ശക്തസാക്ഷ്യമായ ഹിരോഷിമ നഗരം ഈ സമ്മേളനത്തിൻറെ വേദിയാക്കിയതിൻറെ പ്രാധാന്യം ഈ സമ്മേളനത്തെക്കുറിച്ചുള്ള ഒരു പത്രക്കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.

മതങ്ങൾ സമാധാനത്തിന് (Religions for Peace) എന്ന ലോകമതപ്രതിനിധികളുടെ അന്താരാഷ്ട്ര സഖ്യമാണ് ഈ സമ്മേളനം സംഘടിച്ചിരിക്കുന്നത്. 1970-ൽ സ്ഥാപിതമായ പ്രസ്തുത സഖ്യത്തിൻറെ ആസ്ഥാനം അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിലാണ്.

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

09 July 2024, 15:30