കിശോര സുരക്ഷയ്ക്ക് മുൻഗണനയേകണമെന്ന് കിഴക്കെ ആഫ്രിക്കയിലെ മെത്രാന്മാർ!
സി.റോസിലയിൻ വ്വമ്പാനി, ജോയി കരിവേലി, വത്തിക്കാൻ സിറ്റി
കുഞ്ഞുങ്ങളുടെയും ദുർബ്ബലരായ മുതിർന്നവരുടെയും സുരക്ഷയ്ക്ക് മുൻതൂക്കം നല്കാനുള്ള തീരുമാനം കിഴക്കെ ആഫ്രിക്കയിലെ കത്തോലിമെത്രാൻസംഘങ്ങളുടെ സമിതിയുടെ (AMECEA) പ്രതിനിധികളുടെ ഒരു ചതുർദിന യോഗം നവീകരിച്ചു.
കെനിയയുടെ തലസ്ഥാനമായ നയ്റോബിയിലായിരുന്നു അടുത്തയിടെ ഈ സമ്മേളനം നടന്നത്.
സൃഷ്ടിയുടെ പരിപാലനത്തിനുള്ള ദാസരാണ് തങ്ങളെന്ന് വേദപുസ്തക വെളിച്ചത്തിൽ പ്രഖ്യാപിച്ചുകൊണ്ട് ഈ പ്രതിനിധികൾ കുട്ടികൾ ദൈവത്തിൻറെ ദാനമാണെന്ന വസ്തുത ഊന്നിപ്പറഞ്ഞു. കിഴക്കെ ആഫ്രിക്കൻ നാടുകളിലെ ജനങ്ങളിൽ നല്ലൊരു ഭാഗം കുട്ടികളാണെന്ന കാര്യവും അവർ അനുസ്മരിച്ചു.
കുഞ്ഞുങ്ങളെയും പ്രായംചെന്നവരെയും അവഗണിക്കുന്ന സമൂഹത്തിന് ഭാവിയില്ല എന്ന ഫ്രാൻസിസ് പാപ്പായുടെ ബോധ്യം അവർ ആവർത്തിച്ചു വെളിപ്പെടുത്തി. കുഞ്ഞുങ്ങൾ നേരിടുന്ന ദാരിദ്ര്യം പീഢനം ചൂഷണം എന്നീ വെല്ലുവിളികളെക്കുറിച്ചും ഈ സമ്മേളനം ചർച്ച ചെയ്തു. കിഴക്കെ ആഫ്രിക്കയിലെ കത്തോലിമെത്രാൻസംഘങ്ങളുടെ സമിതിയിൽ എരിത്രേയ, എത്യോപിയ, കെനിയ, മലാവ്വി, ദക്ഷിണസുഡാൻ, സുഡാൻ, ടൻസനീയ, ഉഗാണ്ട, ത്സാംബിയ എന്നീ നാടുകളിലെ കത്തോലിക്കാമെത്രാൻ സംഘങ്ങൾക്ക് അഗത്വം ഉണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: