പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഘാനയിൽ നിന്നുള്ള ഒരു ദ്യശ്യം പ്ലാസ്റ്റിക് മാലിന്യങ്ങൾ, ഘാനയിൽ നിന്നുള്ള ഒരു ദ്യശ്യം  

പരിസ്ഥിതി പരിപാലന പ്രചാരണ പരിപാടിയുമായി ഘാനയിലെ സമർപ്പിതർ!

അനധികൃത ഖനനം, മരംവെട്ടൽ, നദികളിലും അരുവികളിലുമെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങൾ, അശാസ്ത്രീയ മാലിന്യ സംസ്കരണം തുടങ്ങിയവ മൂലം ഘനയിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഭയാനകമായ തോതിൽ പരിസ്ഥിതി നാശം സംഭവിച്ചിരിക്കുന്നു.

ജോയി കരിവേലി, വത്തിക്കാൻ സിറ്റി

ആഫ്രിക്കൻ നാടായ ഘാനയിലെ സന്ന്യാസി സന്ന്യാസിനികൾ അടുത്തയിടെ പരിസ്ഥിതി പരിപാലന പ്രചാരണപരിപാടി സംഘടിപ്പിച്ചു.

ഭൂമിയെയും പരിസ്ഥിതിയെയും കാത്തുപരിപാലിക്കേണ്ടതിൻറെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ അന്നാട്ടിലെ വിവിധ പട്ടണങ്ങളിലെ വീഥികളിൽ അവർ പ്രകടനങ്ങൾ നടത്തി. “പ്രത്യാശയുടെ തീർത്ഥാടകർ: പരിസ്ഥിതി സംരക്ഷണത്തിനായി സന്ന്യാസിസന്ന്യാസിനികളുടെ പ്രചാരണ പരിപാടി”  എന്ന പേരിലായിരുന്നു ഇത് സംഘടിപ്പിക്കപ്പെട്ടത്.

അനധികൃത ഖനനം, മരംവെട്ടൽ, നദികളിലും അരുവികളിലുമെല്ലാം പ്ലാസ്റ്റിക് മാലിന്യങ്ങൾ, അശാസ്ത്രീയ മാലിന്യ സംസ്കരണം തുടങ്ങിയവ മൂലം ഘനയിൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ ഭയാനകമായ തോതിൽ പരിസ്ഥിതി നാശം സംഭവിച്ചിട്ടുണ്ടെന്ന് പ്രാദേശിക സന്ന്യസ്തസമൂഹങ്ങളുടെ മേലധികാരികളുടെ സംഘത്തിൻറെ അദ്ധ്യക്ഷനായ വൈദികൻ പോൾ സാ ദാദെ എന്നിൻ പറഞ്ഞു.

ഗുരുതരമാംവിധം നശിപ്പിക്കപ്പെട്ടിരിക്കുന്ന പരിസ്ഥിതിയെ തങ്ങളുടെയും വരും തലമുറകളുടെയും ഭാവിക്കായി വീണ്ടെടുക്കുന്നതിനുള്ള പോരാട്ടത്തിൽ സകലരെയും ഉൾപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ഘാനയിലുടനീളം ആരംഭിച്ചിരിക്കുന്ന പരിപാടികളുടെ പരമ്പരയുടെ ഭാഗമായിട്ടാണ് ഈ പ്രകടനം സംഘടിപ്പിക്കപ്പെട്ടതെന്നും അദ്ദേഹം വിശദീകരിച്ചു.

 

വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത്‌ വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക:

16 July 2024, 12:25